കേസുകളില്‍ 65 ശതമാനം ഇടിവ്

 കേസുകളില്‍ 65 ശതമാനം ഇടിവ്

ദുബായില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ 65 ശതമാനം ഇടിവ്. ക്രിമിനല്‍ ഇന്‍വസ്റ്റിഗേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിന്റെ മൂന്നാംഘട്ട യോഗത്തില്‍ ചീഫ് ലെഫ്റ്റനന്റ് അബ്ദുള്ള ഖലീഫ അല്‍ മരാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളിലുണ്ടാകുന്ന അതിവേഗ നടപടിയാണ് കുറ്റകൃത്യങ്ങളുടെ തോത് കുറയാനുള്ള കാരണം.
കുറ്റകൃത്യങ്ങള്‍ ചെയ്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറഞ്ഞ സമയത്തിനുള്ളില്‍ കുറ്റവാളികളെ പിടികൂടാനും രാജ്യത്തിന്റെ സുരക്ഷിത്വം നിലനിര്‍ത്താനും സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്ന് ലെഫ്റ്റനന്റ് ജനറല്‍ അല്‍ മരാരി പറഞ്ഞു. 2022ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകളെ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Ananthu Santhosh

https://newscom.live/