കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ച് കാനഡ
2025 ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതി വര്‍ഷം അഞ്ച് ലക്ഷമാക്കുമെന്ന് അറിയിച്ച് കാനഡ. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് തീരുമാനം. കാനഡ ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസെയാണ് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചത്. അനുഭവപരിചയമുള്ള കൂടുതല്‍ തൊഴിലാളികളെ പെര്‍മനന്റ് റസിഡന്‍സാക്കുമെന്നും പറഞ്ഞു.
പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീരുമാനം അംഗീകരിച്ചു.കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തിലധികം പേരെയാണ് സ്ഥിരതാമസക്കാരായി ഇമിഗ്രേഷന്‍ വകുപ്പ് പ്രവേശിപ്പിച്ചത്. 2023 ല്‍ 4.65 ലക്ഷം ആളുകളാണ് സ്ഥിരതാമസത്തിനെത്തുന്നത്. 2024 ല്‍ അതിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.