ഇനി 18 വയസിൽ ബിസിനസ് തുടങ്ങാം
യു.എ.ഇയിൽ ഇനി 18 വയസിൽ ബിസിനസ് തുടങ്ങാം. നേരത്തെ ഇത് 21 വയസായിരുന്നു. പുതിയ വാണിജ്യ നിയമത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലാഹ് പറഞ്ഞു. ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നൽ നൽകുന്നതാണ് പുതിയ നിയമം. രാജ്യത്തെ ബിസിനസ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന നിബന്ധനകളും ഉൾപെടുത്തിയിട്ടുണ്ട്.