കാറുകൾ കത്തിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ
വെഞ്ഞാറമൂട് പ്രവാസിയായ മുരുകൻ എന്നയാളിന്റെ വാഹനങ്ങൾ കത്തിച്ച പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ അനിൽ കുമാർ, രാജ് കുമാർ എന്നിവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ്.
കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ മുരുകവിലാസത്തിൽ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പുലർച്ചെ രണ്ട് മണിയോടെ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറുകൾ ഭാഗികമായി കത്തി നശിച്ചു.