മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട സൂപ്പർ ഫുഡ്
1 നാരുകൾ, പ്രോട്ടീൻ, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടം കൂടാതെ, ചിയ വിത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നവജാത ശിശുക്കളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്നു.
2 കാത്സ്യം, നാരുകൾ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. ഇലക്കറികളിൽ കലോറി വളരെ കുറവാണ്.
3 മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനത്തിന് കാരണമാകുന്ന ഹോർമോണിനെ പ്രോലക്റ്റിൻ എന്ന് വിളിക്കുന്നു. ആപ്രിക്കോട്ടും ഈന്തപ്പഴവും കഴിക്കുന്നത് പ്രോലാക്റ്റിന്റെ അളവ് കൂട്ടും. ഡയറ്ററി ഫൈബർ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു.
4 മത്സ്യം പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം കൂടുതലാണ്. ഇതിൽ സ്വാഭാവിക വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
5 മുലയൂട്ടുന്ന അമ്മമാർക്ക് ഒരു ഇടത്തരം മധുരക്കിഴങ്ങ് പ്രതിദിനം ശുപാർശ ചെയ്യുന്നു. കാരണം, ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ മികച്ച കാഴ്ചയ്ക്കും എല്ലുകളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.