അമ്മ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം 11കാരൻ കഴിഞ്ഞത് രണ്ട് ദിവസം
ബെംഗളൂരുവിൽ അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കുട്ടി കഴിഞ്ഞത്. ഡയബരിസും ഹൈപർടെൻഷനുമുള്ള അന്നമ്മ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. അന്നമ്മയുടെ ഭർത്താവ് വൃക്ക രോഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു.
ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ൨ ദിവസങ്ങൾക്കു ശേഷം കൊട്ടി തന്റെ സുഹൃത്തുക്കളോട് ‘അമ്മ ഉണങ്ങുകയാണെന്നും എഴുനെല്കുന്നില്ലെന്നും പറഞ്ഞതിനെ തുടർന്ന് മറ്റ് കുട്ടികളുടെ മാതാപിതാക്കൾ വീട്ടിലെത്തി അന്നമ്മ മരിച്ചതായി കണ്ടെത്തുകയായിരുന്നു.