ഓര്‍മശക്തി കൂട്ടും ഭക്ഷണങ്ങള്‍
1 ധാരാളം ആന്റിയോക്സിഡന്റ്സ് അടങ്ങിയ ബ്ലൂബെറി തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് ഓര്‍മശക്തിയും ഏകാഗ്രതയും നല്‍കും.
2 ഓര്‍മശക്തി കൂട്ടാന്‍ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ കഫീന്‍, ആന്റിഓക്സിഡന്റുകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈന്‍ പോലെയുള്ള ചില ‘നല്ല’ ന്യൂറോ ട്രാന്‍സ്മിറ്ററുകളും കഫീന്‍ വര്‍ദ്ധിപ്പിക്കും.
3 മത്തങ്ങ വിത്തുകളില്‍ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മശക്തിയും ചിന്താശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അവയില്‍ സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന മഗ്‌നീഷ്യം, ബി വിറ്റാമിനുകള്‍, നല്ല മാനസികാവസ്ഥയിലുള്ള സെറോടോണിന്‍ എന്ന രാസവസ്തുവിന്റെ മുന്‍ഗാമിയായ ട്രിപ്‌റ്റോഫാന്‍ എന്നിവയും നിറഞ്ഞിരിക്കുന്നു.
4 കോളിന്‍ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓര്‍മ ശക്തി നില നിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന് ഈ വൈറ്റമിന്‍ അത്യാവശ്യമാണ്. വിറ്റാമിനുകള്‍ ബി 1, ബി 3, കോളിന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു ധാരാളമായി അടങ്ങിയിട്ടുള്ള കോളിന്‍, തലച്ചോറിന്റെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്ന അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തുവിന് അത്യന്താപേക്ഷിതമാണ്.