അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​ക്ക്​ തു​ട​ക്കം

 അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​ക്ക്​ തു​ട​ക്കം

അ​റി​വി​ന്‍റെ പു​തി​യ വാ​താ​യ​ന​ങ്ങ​ൾ​ക്ക്​ വാ​തി​ൽ തു​റ​ന്ന്​ മസ്കറ്റ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​ക്ക്​ തു​ട​ക്കം. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പ്രൗ​ഢ ഗം​ഭീ​ര ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ല്‍ അ​ല്‍ ബു​സൈ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി​ക്ക്​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.

മാ​ർ​ച്ച്​ നാ​ലു​വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഉ​ദ്​​ഘാ​ട​ന ദി​വ​സം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഫെ​ബ്രു​വ​രി 23, 27, മാ​ർ​ച്ച്​ ഒ​ന്ന്​ ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 26,28, മാ​ർ​ച്ച്​ ര​ണ്ട്​ തീ​യ​തി​ക​ളി​ൽ സ്​​ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. രാ​വി​ലെ 10 മ​ണി മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​മ​ണി​വ​രെ ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കാം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​മ​ണി മു​ത​ൽ രാ​ത്രി പ​ത്തു​മ​ണി​വ​രെ മ​റ്റു​ള്ള​വ​ർ​ക്കും സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഫെ​സ്റ്റി​വ​ലി​ലെ പു​സ്ത​ക​ങ്ങ​ളും മ​റ്റും തി​ര​യാ​നാ​യി സം​ഘാ​ട​ക​ർ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. https://mctbookfair.gov.om/book ​ എ​ന്ന പോ​ർ​ട്ട​ലി​ലൂ​ടെ ഈ ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. ഗൂ​ഗ്ൾ പ്ലേ ​സ്​​റ്റോ​റി​ലും ആ​പ്പി​ൾ സ്റ്റോ​റി​ലെ മസ്കറ്റ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബു​ക്ക് ഫെ​യ​ർ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 32 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 826 പ്ര​സാ​ധ​ക​രാ​ണ്​ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷ്, അ​റ​ബി, മ​ല​യാ​ളം തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ളാ​ണ്​​ വാ​യ​ന​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​വാ​ദ​ങ്ങ​ൾ, പു​സ്ത​ക പ്ര​കാ​ശ​നം, ച​ർ​ച്ച​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

1194 പ​വ​ലി​യ​നു​ക​ളാ​യി 5900 ആ​ധു​നി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും 204,411 വി​ദേ​ശ പു​സ്ത​ക​ങ്ങ​ളും 260,614 അ​റ​ബി​ക് പു​സ്ത​ക​ങ്ങ​ളു​മാ​ണ് മേ​ള​യി​ലു​ള്ള​ത്. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് ആ​ണ്​ ഈ ​വ​ർ​ഷ​ത്തെ വി​ശി​ഷ്ടാ​തി​ഥി. മ​ല​യാ​ള പു​സ്ത​ക​വു​മാ​യി അ​ൽ ബാ​ജ് ബു​ക്സ് പു​സ്ത​കോ​ത്സ​വ​ത്തി​ലു​ണ്ട്. 27 രാ​ഷ്ട്ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള 715 പ്ര​സാ​ധ​ക​രാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം മേ​ള​യു​ടെ ഭാ​ഗ​മാ​യ​ത്​. 2020ൽ 946 ​പ്ര​സാ​ധ​ക​രാ​യി​രു​ന്നു പ​​ങ്കെ​ടു​ത്തി​രു​ന്ന​ത്. 1992ൽ ​ആ​രം​ഭി​ച്ച മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യു​ടെ 27ാം​ പ​തി​പ്പി​നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യ​ത്.