അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഇ​ന്ന്​ സ​മാ​പി​ക്കും

 അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഇ​ന്ന്​ സ​മാ​പി​ക്കും

ഡി​ജി​റ്റ​ൽ കാ​ല​ത്തും ​അ​ച്ച​ടി പു​സ്ത​ക​ങ്ങ​ളെ കൈ​വി​ടാ​തെ വാ​യ​ന പ്രേ​മി​ക​ൾ. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മസ്കറ്റ്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ ജ​ന​പ​ങ്കാ​ളി​ത്തം ഇ​തി​ന്​ വ​ലി​യ തെ​ളി​വാ​ണ്​. ദി​നം​പ്ര​തി അ​മ്പ​തി​നാ​യി​ര​ത്തി​ന്​ മു​ക​ളി​ലാ​ണ്​​ ​ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ തേ​ടി ഇ​വി​ടെ വാ​യ​ന​ക്കാ​ർ എ​ത്തു​ന്ന​ത്. ലോ​ക ക്ലാ​സി​ക്കു​ക​ൾ, നോ​വ​ലു​ക​ൾ, ബാ​ല​സാ​ഹി​ത്യ​ങ്ങ​ൾ, ശാ​സ്ത്രം തു​ട​ങ്ങി എ​ല്ലാ വി​ധ വി​ഷ​യ​ങ്ങ​ളും അ​ന്വേ​ഷി​ച്ച്​ വാ​യ​ന​ക്കാ​ർ മേ​ള​യി​ൽ എ​ത്തു​ന്നു​ണ്ട്.

വാ​യ​ന​ക്കാ​ർ​ക്ക്​ മി​ക​ച്ച ഓ​ഫ​റു​ക​ളും ഡി​സ്കൗ​ണ്ടു​ക​ളും ഓ​രോ പ​വി​ലി​യ​നി​ലും ല​ഭ്യ​മാ​ണ്. സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന്​ കൂ​ടു​ത​ൽ ആ​ളു​ക​ൾ ന​ഗ​രി​യി​ലേ​ക്ക്​ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. വി​ദ​ഗ്​​ധ​ര​ട​ങ്ങു​ന്ന പാ​ന​ലു​ക​ളാ​ണ്​ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത​ത്​ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള അ​റി​വ്​ പ്രേ​ക്ഷ​ക​ന്​ ല​ഭ്യ​മാ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ​നി​ര​വ​ധി പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും മേ​ള​യി​ൽ ന​ട​ന്നു. 32 രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നാ​യി 826 പ്ര​സാ​ധ​ക​രാ​ണ്​ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.