കോടതികളുടെ നീണ്ട അവധിക്കെതിരെ ഹർജി;ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കും
കോടതികളുടെ നീണ്ട അവധികൾക്കെതിരായ ഹർജി ബോംബെ ഹൈക്കോടതിയിൽ . ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബർ ഇരുപതിലേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി നൽകിയത്.
ദീപാവലി, ക്രിസ്മസ്, മധ്യ വേനൽ അവധികളുടെ പേരിൽ ആഴ്ചകളോളം കോടതികൾക്ക് അവധി നൽകുന്നത് നീതി നടപ്പാക്കുന്നത് വൈകിക്കുമെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവധികളുടെ പേരിൽ ഒരു വർഷത്തിൽ എഴുപത് ദിവസത്തോളം കോടതികൾ അടഞ്ഞു കിടക്കുന്ന അവസ്ഥയാണ് . പൊതുവിലുള്ള അവധികൾക്ക് പുറമേയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.