ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ

 ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ

ലോകകപ്പ് ഫുട്ബാൾ തുടങ്ങുന്നതിനു മുന്നേ ആരാധകർക്ക് സംഗീതോത്സവവുമായി സൂപ്പർ താരങ്ങളെത്തുന്നു. ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ നാലിനാണ് റാഹത് ഫതേഹ് അലിഖാൻ, സുനിതി ചൗഹാൻ, സലിം സുലൈമാൻ എന്നിവരുടെ സംഘം ​’ബോളിവുഡ് ഫെസ്റ്റിവലുമായി’ എത്തുന്നത്. സംഗീതലോകത്തെ പ്രതിഭകളുടെ സംഗമവേദിയാവുന്ന ഫെസ്റ്റിവലിന് ടിക്കറ്റ് മുഖേനയാണ് കാണികൾക്ക് പ്രവേശനം. ഫിഫയാണ് സംഘാടകർ. ഫിഫ ടിക്കറ്റ്സ് വെബ്സൈറ്റ് വഴി വെള്ളിയാഴ്ച മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ നാലിന് രാത്രി ഏഴ് മണി മുതലാണ് പരിപാടി. നാല് മണിമുതൽ കാണികൾക്ക് പ്രവേശനം അനുവദിക്കും.