ബോ​ട്ട്​ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ

 ബോ​ട്ട്​ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ

ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ അ​ഞ്ചു​ വ​രെ ന​ട​ക്കും. 30,000 സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 175 യാ​ട്ടു​ക​ളും ജ​ല​യാ​ന​ങ്ങ​ളു​മാ​ണ്​ അ​ഞ്ചു​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഷോ​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ ഷോ​യി​ൽ ഒ​ന്നാ​ണ്​ ദു​ബൈ ഹാ​ർ​ബ​റി​ൽ ന​ട​ക്കു​ന്ന​ത്​. ​

പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി, ഗ​ൾ​ഫ്​ ക്രാ​ഫ്​​റ്റ്, പ്രി​ൻ​സ​സ്, സാ​ൻ ലെ​റെ​ൻ​സോ, സ​ൺ​റീ​ഫ്, സ​ൺ​സീ​ക​ർ ഗ​ൾ​ഫ്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ല​യാ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കും. പു​തി​യ ബ്രാ​ൻ​ഡു​ക​ളാ​യ അ​ബെ​കി​ങ്​ ആ​ൻ​ഡ്​ റാ​സ്മു​സെ​ൻ, ബോ​ട്ടി​ക്യൂ യാ​ട്ട്, ഫി​ൻ​മാ​സ്റ്റ​ർ, ഗ്രീ​ൻ​ലൈ​ൻ യാ​ട്ട്, നോ​ർ​ധ​ൻ, സോ ​കാ​ർ​ബ​ൺ തു​ട​ങ്ങി​യ​വ​യും ഇ​ക്കു​റി​യെ​ത്തും.

ലോ​ക​ത്തി​ലെ സൂ​പ്പ​ർ യാ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും മി​ഡി​ൽ ഈ​സ്റ്റി​ലാ​ണ്. ഇ​വ​രു​ടെ ഏ​റ്റ​വും പു​തി​യ യാ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​നും ബോ​ട്ട് ഷോ ​സാ​ക്ഷ്യം​വ​ഹി​ക്കും. നി​ര​വ​ധി യാ​ന​ങ്ങ​ൾ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ നീ​റ്റി​ലി​റ​ക്കും. ചെ​റി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​മു​ണ്ടാ​കും. ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ടെ​യും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം കൂ​ടി​യാ​യി​രി​ക്കും ഇ​ത്. ക​പ്പി​ത്താ​ന്മാ​ർ, ക​പ്പ​ൽ ഉ​ട​മ​ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച 10 നോ​ട്ടി​ക്ക​ൽ ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ദു​ബൈ. 15 മ​റീ​ന​ക​ളി​ലാ​യി 3000 ബോ​ട്ടു​ക​ൾ​ക്ക് ഇ​വി​ടെ ഇ​ട​മു​ണ്ട്.