പാവയ്ക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍

 പാവയ്ക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍

പാവയ്ക്ക അരിഞ്ഞത് ആവശ്യത്തിന് എടുക്കുക. ശേഷം ഇതിലേയ്ക്ക് വെള്ളരിക്ക അരിഞ്ഞത് ചേര്‍ത്ത് നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. തിളക്കമുള്ള ചര്‍മ്മത്തിനായി ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ പരീക്ഷിക്കാം.

രണ്ട് ടേബിള്‍ സ്പൂണ്‍ പാവയ്ക്ക ജ്യൂസിലേയ്ക്ക് തൈരും മുട്ടയും ആവശ്യത്തിന് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 25 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.

പാവയ്ക്ക, മഞ്ഞള്‍, ആര്യവേപ്പില എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു അകറ്റാന്‍ ഈ പാക്ക് പരീക്ഷിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.