ബിരിയാണിക്ക് ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനം

 ബിരിയാണിക്ക് ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനം

ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണമായാണ് പലപ്പോഴും ബിരിയാണിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ ബിരിയാണിക്കും ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് പറയുകയാണ് ആഫ്രിക്കൻ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി പ്രസിദ്ധീകരിച്ച പഠനം.

ബിരിയാണിയുടെ ആരോഗ്യ ഗുണങ്ങൾ

മഞ്ഞൾ, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ബിരിയാണിയിലുണ്ട്. ഇവ ഓരോന്നും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. ഇത് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് ഗുണകരമാണ്. ബിരിയാണിയുടെ ചേരുവകളായ മഞ്ഞളും കുരുമുളകും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യുന്നു. ഇഞ്ചിയും ജീരകവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ദഹന എൻസൈമുകളുടെ പ്രവർത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യും. ജീരകം, കുർക്കുമിൻ എന്നിവയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്‌ലമേറ്ററി, ആന്റിട്യൂമർ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. കരളിലെ എൻസൈമുകൾ വർദ്ധിപ്പിച്ച് അതുവഴി ശരീരത്തെ വിഷവിമുക്തമാക്കുന്നതിൽ ബിരിയാണിയിൽ ഉപയോഗിക്കുന്ന കുങ്കുമപ്പൂവ് സഹായിക്കും. എല്ലാ സുഗന്ധദ്രവ്യങ്ങളും ചേർന്ന് ശരീരത്തിൽ ഗ്ലൂട്ടത്തയോൺ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് ആന്തരികാവയവങ്ങളെ വിഷവിമുക്തമാക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Ashwani Anilkumar

https://newscom.live