ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ വിരുന്ന്

 ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ വിരുന്ന്

സൗ​ദി​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ വിരുന്ന് ഒ​രു​ക്കി അ​ൽ​ഖ​ർ​ജ് ന​ഗ​ര​സ​ഭ. കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് പാ​ർ​ക്കി​ലാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റ​മ​ദാ​ൻ ഇ​ഫ്താ​ർ വിരുന്ന് ഒ​രു​ക്കി​യ​ത്. 500 മീ​റ്റ​ർ നീ​ള​മു​ള്ള ഇ​ഫ്താ​ർ വിരുന്നിൽ 11,000ത്തി​ല​ധി​കം ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന ഏ​ക​ദേ​ശം 170 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി ഇ​ഫ്താ​ർ വിരുന്ന് ത​യാ​റാ​ക്കി​യ​ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ൽ​ഖ​ർ​ജ് ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ൽ സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ഫ്താ​ർ വിരുന്ന് ഒ​രു​ക്കു​ന്ന​ത്. ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​മാ​യാ​ണ് ഇ​ത്​ ചെ​യ്​​ത​തെ​ന്നും ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യു​മെ​ല്ലാം കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​​ന്റെ ഫ​ല​മാ​യാ​ണി​തെ​ന്നും ന​ഗ​ര​സ​ഭ ത​ല​വ​ൻ ഖാ​ലി​ദ് അ​ൽ സൈ​ദ് പ​റ​ഞ്ഞു.