ബീ​ച്ച്​ ഗെ​യിം​സി​ന്​ തു​ട​ക്കം

 ബീ​ച്ച്​ ഗെ​യിം​സി​ന്​ തു​ട​ക്കം

മാ​ർ​ച്ച്​ 17വ​രെ നീ​ളു​ന്ന ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ബീ​ച്ച്​ ഗെ​യിം​സി​ന്​ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ തു​ട​ക്ക​മാ​യി. ക​ട​ൽ വി​നോ​ദ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം പ​തി​പ്പി​നാ​ണ്​ ദോ​ഹ വേ​ദി​യാ​വു​ന്ന​ത്. ബീ​ച്ച്​ ഫു​ട്​​ബാ​ൾ, ബീ​ച്ച്​ വോ​ളി​ബാ​ൾ, ത്രീ ​ത്രീ ബീ​ച്ച്​ ബാ​സ്​​ക​റ്റ്​​ബാ​ൾ, ബോ​ക്​​സി​ങ്, ക​രാ​​ട്ടേ, നീ​ന്ത​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി 800ഓ​ളം പേ​ർ പ​​ങ്കാ​ളി​ക​ളാ​കും.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കാ​യി അ​ഞ്ച്​ ല​ക്ഷം റി​യാ​ലാ​ണ്​ സ​മ്മാ​ന​ത്തു​ക. ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ്​ ഗെ​യിം​സി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം റാ​ഷി​ദ്​ അ​ല ബു​ഐ​നാ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്തോ​നേ​ഷ്യ അം​ബാ​സ​ഡ​ർ ​റി​ദ്​​വാ​ൻ ഹ​സ​ൻ, ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ഖാ​ലി​ദ്​ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ സു​ലൈ​തി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ത്തു. ആ​ദ്യ​ദി​ന​ത്തി​ൽ ബീ​ച്ച്​ ഫു​ട്​​ബാ​ൾ, ​​വോ​ളി​ബാ​ൾ, ബോ​ക്​​സി​ങ്​ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.