ബീച്ചുകളില്‍ പരിശോധന
സൗദി അറേബ്യയിലെ ബീച്ചുകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. ജിദ്ദയിലെ കടല്‍ തീരങ്ങള്‍ക്ക് സമീപം വാരാന്ത്യ ദിനങ്ങളില്‍ വഴിയോര കച്ചവടവും നിയമ വിരുദ്ധമായ മറ്റ് വ്യാപരങ്ങളും നടത്തിയിരുന്ന 18 പേരെ അറസ്റ്റ് ചെയ്‍തു. ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും സംയുക്തമായായിരുന്നു പരിശോധന.
ബീച്ചുകളിലെ സന്ദര്‍ശകര്‍ക്കായി ക്വാഡ് ബൈക്കുകളും കുതിരകളെയും വാടകയ്ക്ക് നല്‍കിയിരുന്നവരും പിടിയിലായിട്ടുണ്ട്. ബൈക്കുകളും കുതിരകളെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ബീച്ചുകളില്‍ കച്ചവടം നടത്തിയിരുന്ന സ്റ്റാളുകളും അവിടെ വില്‍പനയ്ക്ക് വെച്ചിരുന്ന വിവിധ സാധനങ്ങളും അധികൃതര്‍ പരിശോധനകളില്‍ പിടിച്ചെടുത്തു. അല്‍ മതാര്‍ ബലദിയയില്‍ മാത്രം 15 സ്റ്റാളുകള്‍ ഇങ്ങനെ പിടിച്ചെടുത്തുതായി അധികൃതര്‍ അറിയിച്ചു. അഞ്ചര ടണ്ണിലേറെ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയതായി അല്‍ മതാര്‍ ബലദിയ മേധാവ് ഫഹദ് അല്‍ സഹ്റാനി അറിയിച്ചു.