ഗ്രാമീൺ ബാങ്കുകളിൽ ഒഴിവ്
ഇന്ത്യയിലൊട്ടുക്കുമുള്ള റീജനൽ റൂറൽ ബാങ്കുകളിൽ വിവിധ ഓഫിസർ, ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികകളിലേക്കുള്ള കോമൺ റിക്രൂട്ട്മെന്റിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ ഐ.ബി.പി.എസ് അപേക്ഷകൾ ക്ഷണിച്ചു. ആകെ 8567 ഒഴിവുകളുണ്ട്. കേരളത്തിൽ ബാങ്കിൽ 600 ഒഴിവുകളിൽ നിയമനം ലഭിക്കും. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
തസ്തിക തിരിച്ചുള്ള ഒഴിവുകൾ: ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപസ്) -5538; ഓഫിസർ സെയിൽസ്മാൻ -2746, അഗ്രികൾചർ ഓഫിസർ -60, മാർക്കറ്റിങ് ഓഫിസർ: 3, ട്രഷറി മാനേജർ -8, ഓഫിസർ (ലോ) -24, ഓഫിസർ/ ചാർട്ടേർഡ് അക്കൗണ്ടന്റ് (CA) -21, ഓഫിസർ -ഐ.ടി 62, ജനറൽ ബാങ്കിങ് ഓഫിസർ -332, ഓഫിസർ സ്കെയിൽ -3, ഒഴിവുകൾ -73.
കേരള ഗ്രാമീൺ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപസ്) -430, സ്കെയിൽ വൺ ഓഫിസർ തസ്തികയിൽ -155, ഓഫിസർ സ്കെയിൽ (ഐ.ടി) -5 എന്നിങ്ങനെയാണ് ഒഴിവുകൾ. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിൽ ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകൾ, ശമ്പളനിരക്ക്, യോഗ്യതാമാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെയുള്ള റിക്രൂട്ട്മെൻറ് വിജ്ഞാപനം www.ibps.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് 850 രൂപ. SC/ST/PWBD/ വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ മതി. നിർദേശാനുസരണം ഓൺലൈനായി ജൂൺ 21വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.