‘ബാക്കി വന്നവർ ‘ IFFK യിലേക്ക്
27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് മഹാരാജാസിന്റെ കൂട്ടായ്മയിൽ പിറന്ന ചിത്രം ‘ബാക്കി വന്നവർ’. മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥി അമൽ പ്രസി സംവിധാനം ചെയ്ത ചിത്രം പന്ത്രണ്ടായിരം രൂപ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം മഹാരാജാസുകാർ തന്നെയാണ്. കഴിഞ്ഞ വർഷം ഇറങ്ങിയതും നിർമ്മിച്ചതുമായ നിരവധി സിനിമകളോട് പൊരുതിയാണ് ‘ബാക്കി വന്നവർ’ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാനുൽ ഫാരിസും അമൽ പ്രസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലേക്കാണ് ചിത്രം മത്സരിക്കുന്നത്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായ ആര് ശരത്ത് ചെയര്മാൻ ജീവ കെ ജെ, ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നീ സംവിധായകരുൾപ്പെട്ട സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്, വേള്‍ഡ് സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.