റഷ്യൻ സംഘം തിരുവനന്തപുരത്ത്
കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കി ചികിത്സയ്ക്ക് കൂടുതൽ പ്രചാരണം നൽകുന്നതിനും വേണ്ടി റഷ്യൻ നിന്നുള്ള 40 പേരടങ്ങിയ സംഘം തലസ്ഥാനത്ത് എത്തി. ആയുർവേദ യോഗ ആന്റ് വെൽനസ് അസോസിയേഷൻ ( ഐവ), തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് ആന്റ് ഇൻട്രിയുമായി സഹകരിച്ചാണ് റഷ്യൻ സംഘത്തെ തലസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ഐവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് വൈകുന്നേരം വട്ടപ്പാറ ഇന്റിമെസിൽ വെച്ച് നടന്ന ആയുർവേദ ആന്റ് വെൽനെസിന്റെ നേതൃത്വൽ സംഘടിപ്പിച്ച ഇന്റോ റഷ്യൻ ആയുർവേദ കോൺക്ലേവിലും സംഘം പങ്കെടുത്തു. 14 ദിവസം ആയുർവേദം സംബന്ധിച്ച വിവിധ ചികിത്സ രീതികളെക്കുറിച്ച് നടക്കുന്ന ക്ലാസുകളിൽ അവർ പങ്കെടുക്കും. കൂടാതെ പ്രായോഗിക ചികിത്സ രീതികളിലും റഷ്യൻ സംഘത്തിന് പരിശീലനം നൽകും.
തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് നായർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ആയുർവേദ യോഗ ആന്റ് വെൽനെസ് അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് മഞ്ഞലി അധ്യക്ഷത വഹിച്ചു. ഇന്റിമസി ചെയർമാൻ യോഗി ശിവൻ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ റഷ്യൻ ടൂർ ഓപ്പറേറ്റർ ഓം ടൂർറിസന്റെ മാനേജിംഗ് ഡയറക്ടർ ഇനീസ, അറ്റോയി സെക്രട്ടറി പി.വി മനു, ഐവ ട്രഷറർ സിജി നായർ, ഡോ മുഹമ്മദ് മുബാറക്ക് (ഇന്റിമസി ചീഫ് ഫിസിഷ്യൻ), സിഇഒ ചാക്കോ ആഞ്ഞിലിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.