2024 ജനുവരി മുതൽ രാമക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം

 2024 ജനുവരി മുതൽ രാമക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം

അയോധ്യ രാമജന്മഭൂമിയിലെ ക്ഷേത്ര ദര്‍ശനം ജനുവരി മുതൽ അനുവദിക്കുമെന്ന് ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജ്ജമാകും. 2023 ഡിസംബറോടെ മൂന്ന് നിലയുള്ള ക്ഷേത്രത്തിന്റെ താഴത്തെ നില പൂർത്തിയാകും. സമയപരിധിക്കുള്ളിൽ പണികൾ പൂർത്തീകരിക്കും. ജനുവരിയില്‍ തീര്‍ഥടകര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് തീര്‍ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചംപത് റായ് അറിയിച്ചു.

എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും 2024 അവസാനത്തോടെ പൂര്‍ത്തിയാകും. വാര്‍ത്താവിതരണമന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര നിര്‍മാണം വിലയിരുത്തി. 2024 ജനുവരി 1ന് ക്ഷേത്രം സജ്ജമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.