ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഇ​ന്ന്

 ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഇ​ന്ന്

ബഹ്‌റൈനിൽ പു​തു​താ​യി ആ​രം​ഭി​ച്ച ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ഇ​ന്ത്യ​ൻ എം​ബ​സി​യി​ലാ​ണ് പ​രി​പാ​ടി. എ​ൽ.​എം.​ആ​ർ.​എ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച് സം​ശ​യ​നി​വാ​ര​ണം വ​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രി​ക്കും.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ, എ​ൽ.​എം.​ആ​ർ.​എ ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ-​റി​​സോ​ഴ്സ​സ് ആ​ൻ​ഡ് സ​ർ​വി​സ​സ് എ​സാം മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും. പു​തി​യ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.