സാംസ്കാരിക സന്ധ്യയും, പുരസ്കാര വിതരണവും നടത്തി
ചിറയിൻകീഴ് വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സന്ധ്യയും, പുരസ്കാര വിതരണവും നടന്നു. തിരുവനന്തപുരം റേഞ്ച് ഐജി ജി. സ്പർജൻകുമാർ ഐപിഎസ് സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു പുരസ്കാര വിതരണം നടത്തി. ചിറയിൻകീഴ് രത്ന പുരസ്കാരങ്ങൾ ന്യൂരാജസ്ഥാൻ മാർബിൾസ് എംഡി വിഷ്ണുഭക്തനും, ചിറ. ഗ്രാമ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിതയും ഏറ്റുവാങ്ങി. കർമ്മ രത്ന പുരസ്കാരം സ്റ്റേറ്റ് ക്രൈം റിക്കാർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ആർ പ്രതാപൻ നായരും, അധ്യാപക രത്ന പുരസ്കാരം ഗവ. യുപിഎസ് പാലവിളയിലെ ഹെഡ്മിസ്ട്രസ് ഷാമില ബീവിയും, യുവകലാപ്രതിഭാ പുരസ്കാരങ്ങൾ ദേവഗായത്രി സാജൻ, ദക്ഷിണാ ബിജു എന്നിവരും ഏറ്റുവാങ്ങി. ആരോഗ്യ പ്രവർത്തകൻ ശിവദാസൻ, പത്രവിതരണത്തിൽ 50 വർഷം പൂർത്തിയാക്കിയ മണികണ്ഠൻ, ഏഷ്യൻ- ഇന്ത്യൻ റിക്കാർഡ് ജേതാവായ പത്ത് വയസുകാരൻ ശ്രീദേവ് സുജിത്, മെഡിക്കൽ എൻട്രസിൽ മികച്ച റാങ്ക് നേടിയ ഗൗരി സജി എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനിച്ചു.
സാംസ്കാരിക സന്ധ്യ ചെയർമാൻ സാജൻ എസ് അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി പ്രേംകുമാർ, പ്രസിഡന്റ് മനോജ്, സെക്രട്ടറി പ്രദീപ് കുമാർ, രാജീവ് അടുന്നിലശ്ശേരി, അശ്വിൻദാസ് എന്നിവർ പങ്കെടുത്തു.