ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നെറ്റിയിൽ സിന്ദൂരം ചാർത്തിയതിന് എട്ടാം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയിലായി. കത്തിമുനയിൽ നിർത്തിയാണ് ആൺകുട്ടി പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയത്. സംഭവം നടന്നത് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ്. പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിനെ തുടർന്നാണ് പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തത്. പതിനാറുകാരനും ഒരു സുഹൃത്തും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് എന്ന് മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ രവികുമാർ റായ് പറഞ്ഞു. ആൺകുട്ടിയും സുഹൃത്തും എത്തുമ്പോൾ […]Read More
ചെന്നൈയിലെ സിനിമ തീയറ്ററിന് മുന്നില്‍ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. ഇന്ന് റിലീസായ അജിത്തിന്‍റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് എന്നാണ് വിവരം. എഎന്‍ഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫ്ലെക്സ് ഹോർഡിംഗുകൾ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവഇളക്കാന്‍ ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതും, സംഭവം ശാന്തമാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. […]Read More
സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,040 രൂപയായി. രണ്ട് ദിവസംകൊണ്ട് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്.Read More
പൊതു വിദ്യാഭ്യാസ വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കാസർഗോഡ് പടന്നക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റെസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. ബിരുദം, ബി.എഡ് യോഗ്യതയുള്ള താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 25 വയസ് പൂർത്തിയായ വനിതകൾക്ക് അപേക്ഷിക്കാം. പ്രതിമാസം 11,000 രൂപ ഹോണറേറിയം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 16ന് രാവിലെ […]Read More
യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്നും ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്ക് സ്‍കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍. പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. നിലവിൽ പ്ലസ്ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. യുഎഇയിലുള്ള പ്രവാസികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യാവലിക്കുള്ള മറുപടി, ഒരു […]Read More
2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്. ആർ.ടി അറബിക് ചാനൽ നടത്തിയ അഭിപ്രായ സർവേയിലാണ് കിരീടാവകാശി ‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022’ എന്ന പദവി നേടിയത്. 1,18,77,546 ആളുകൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 62.3 ശതമാനം (73,99,451 പേർ) കിരീടാവകാശിയെ പിന്തുണച്ച് വോട്ടുചെയ്തു. കഴിഞ്ഞ ഡിസംബർ 15 ന് ആരംഭിച്ച് 2023 ജനുവരി ഒമ്പതിന് ആണ് വോട്ടടുപ്പ് അവസാനിച്ചത്. അമീർ മുഹമ്മദ് […]Read More
ലോകസിനിമയിലെ എക്കാലത്തെയും ജനപ്രിയ ഏടുകളില്‍ ഒന്നാണ് ടൈറ്റാനിക്. ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്. ഇപ്പോഴിതാ തിയറ്റര്‍ റിലീസിന്‍റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പടം എത്തുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ വാലന്‍റൈന്‍ഡ് ഡേ കണക്കാക്കിയാണ് […]Read More
തിരുവനന്തപുരം ആദായ നികുതി ഓഫീസുകളിൽ നിന്ന് വിരമിച്ചവർക്കായുള്ള പെൻഷൻ അദാലത്ത് 2023 ജനുവരി മാസം 24 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കവടിയാർ ആദായനികുതി ഓഫീസിൽ വച്ചു നടക്കുന്നതാണ്. അദാലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2023 ജനുവരി 18 നകം നേരിട്ടോ തപാൽ വഴിയോ ഇ-മെയിൽ മുഖേനയോ ബന്ധപ്പെടേണ്ടതാണ്. പരാതികൾ അയയ്ക്കേണ്ട വിലാസം : സോണൽ അക്കൌണ്ട്സ് ഓഫീസർ, സി ബി ഡി റ്റി, നാലാം നില, വസന്തം ടവേഴ്സ്, പേരൂർക്കട, തിരുവനന്തപുരം […]Read More
സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്ക് സ്‌കൂൾ, പ്ലസ് വൺ, കോളേജ് തലത്തിലുള്ള കുട്ടികളുടെ തിരുവനന്തപുരം ജില്ലാതല സെലക്ഷൻ ജനുവരി 16 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ. നിലവിൽ 7,8 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും, പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ പ്രവേശനം ആഗ്രഹിക്കുന്നവർക്കും, അണ്ടർ-14 വുമൺ ഫുട്‌ബോൾ അക്കാഡമിയിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്. […]Read More
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന ഫെലോഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. സംസ്ഥാനത്ത് മാധ്യമ പ്രവർത്തനം നടത്തുവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാധ്യമങ്ങൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ്. അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. മാധ്യമപഠനവിദ്യാർത്ഥികൾക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. സൂക്ഷ്മ വിഷയങ്ങൾ, സമഗ്രവിഷയങ്ങൾ, സാധാരണ വിഷയങ്ങൾ […]Read More