കളമശേരിയിൽ വൻ ഇറച്ചി വേട്ട. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് അഴുകിയ മാസം പിടിച്ചെടുത്തത്. കൈപ്പടമുകളിൽ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഫ്രീസറുകളിൽ മാംസം സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിനു പുറത്തു തെങ്ങിൻ ചുവട്ടിൽ വരെ ഫ്രീസറുകൾ വച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്നു മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷ ഗന്ധം ഉയരുകയും ചെയ്തതോടെ നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ […]Read More
നഗരത്തിൽ റോഡ് അപകടങ്ങൾ തടയുന്നതിനും, ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. ട്രിവാൻഡ്രം ട്രാഫിക് ഐ എന്ന പേരിലുള്ള പദ്ധതിയിൽ പൊതുജനങ്ങൾക്ക് ട്രാഫിക് സംബന്ധമായ നിയമ ലംഘനങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ സിറ്റി പൊലീസിനെ അറിയിക്കാം. ഇതിനായി 94979 30005 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടാം. ട്രാഫിക് നിയമ ലംഘനങ്ങൾ, അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ, മറ്റ് ട്രാഫിക് സംബന്ധമായ പരാതികൾ എന്നിവ ഫോട്ടോ, വീഡിയോ […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ വർദ്ധന. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണ്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,120 രൂപയായി.Read More
നാടൻ കലാ പഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിവരുന്ന ഏഴാമത് ‘മണിമുഴക്കം ‘കലാഭവൻ മണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടൻകലാമേഖലയിലും സാംസ്‌കാരികരംഗത്തും പ്രാഗൽഭ്യം തെളിയിച്ച എട്ടു പേർക്കാണ് ഇത്തവണ മണിമുഴക്കം പുരസ്‌കാരം. റംഷി പട്ടുവം – കണ്ണൂർ (നാടൻപാട്ട്, മാപ്പിളപ്പാട്ട് ), ഷിംജിത് ബങ്കളം – കാസറഗോഡ് (ഗോത്രസംഗീതം, ഗോത്രനൃത്തം, വാദ്യം ), ശരത്ത് അത്താഴക്കുന്ന് – കണ്ണൂർ (നാടൻപാട്ട്, നാട്ടുവാദ്യം ), ലതാ നാരായണൻ – കോഴിക്കോട് (നാടൻപാട്ട് ), പ്രസാദ് കരിന്തലക്കൂട്ടം […]Read More
അമേരിക്കയിലെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് നിർത്തിവെച്ചതായി റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നാണ് യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിർത്തിവെച്ചതെന്ന് അന്താരാഷ്ട്ര് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സർവീസ് ഇപ്പോൾ നടത്താൻ കഴിയില്ലെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഫ്ലൈറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിവരങ്ങൾ നൽകുന്ന സംവിധാനമാണ് നോട്ടാം. വിമാന ജീവനക്കാർക്ക് അപകടങ്ങളെക്കുറിച്ചോ എയർപോർട്ട് സൗകര്യങ്ങളെക്കുറിച്ചും എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ മുന്നറിയിപ്പ് […]Read More
കേരളത്തിലെ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ പി ജി കോഴ്സുകൾക്ക് വരെ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്ക് 2022-2023 അദ്ധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്കൊളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 വരെ നീട്ടി. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ആകെ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ലഭിച്ചിരിക്കണം. വാർഷിക വരുമാനം മൂന്ന് ലക്ഷം (300000) രൂപ വരെയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫാറത്തിനും വിശദ വിവരങ്ങൾക്കും ജില്ല സൈനിക ക്ഷേമ […]Read More
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/എൻജിനിയറിങ്/പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D) കോഴ്‌സുകൾക്കു മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികരിക്കരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. 31നകം അപേക്ഷിക്കണം. ഫോൺ: 0471-2727379.Read More
അടുത്ത മാസം ഇന്ത്യക്കെതിരെ ആരംഭിക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നാലു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഓസീസ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യുവ സ്പിന്നറായ ടോഡ് മര്‍ഫി,മിച്ചല്‍ സ്വപ്സെണ്‍, ആഷ്ടണ്‍ അഗര്‍, നേഥന്‍ ലിയോണ്‍ എന്നിവരാണ് ഓസീസ് ടീമിലെ സ്പിന്നര്‍മാര്‍. റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയ രണ്ടുതാരങ്ങളിലും ഒരു സ്പിന്നറുണ്ട്. ബാറ്റര്‍ മാറ്റ് റെന്‍ഷോയെയും സ്പിന്നര്‍ പീറ്റര്‍ ഹാന്‍ഡ്‌സ്കോംബിനെയുമാണ് റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന പുതുമുഖം […]Read More
പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണഗതിയില്‍ ഇവയിലെ വിത്തുകള്‍ മിക്കവരും വെറുതെ കളയാറാണ് പതിവ്. എന്നാല്‍ മത്തൻ, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെയെല്ലാം വിത്തുകള്‍ വെറുതെ കളയാതെ ഉപയോഗിക്കാവുന്നതാണ്. ഇവയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. മത്തൻ കുരു അഥവാ പംകിൻ സീഡ്സ് ഇപ്പോള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരെല്ലാം വ്യാപകമായി ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ്. ദിവസവും അല്‍പം മത്തൻ കുരു കഴിക്കുന്നത് ശരീരത്തിന് പല വിധത്തിലാണ് ഗുണം ചെയ്യുക. മത്തൻ കുരുവാകട്ടെ പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ്. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസവും വേണ്ടിവരുന്ന പ്രോട്ടീനിന്‍റെ അളവിന്‍റെ ഏതാണ്ട് പകുതിയോളം […]Read More
ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം കാട്ടുപൂച്ചയാണ് പുലിപ്പൂച്ച അഥവാ പൂച്ചപ്പുലി. ഈ പൂച്ചയുടെ പന്ത്രണ്ടോളം സബ്സ്പീഷീസുകളെ കണ്ടുവരുന്നു. ശരീരത്തിൽ പുള്ളിപ്പുലിയുടെ പോലയുള്ള പുള്ളികൾ ഉള്ളതിനാലാണ് പുലിപ്പൂച്ച എന്ന പേരുവന്നത്. കേരളത്തിലും ഇവയെ സാധാരണമായി കണ്ടുവരുന്നു. വീട്ടിൽ വളർത്തുന്ന പൂച്ചയുടെ വലിപ്പം തന്നെയാണ് പുലിപ്പൂച്ചക്കും ഉള്ളത്. കാലുകൾക്ക് അല്പം നീളം കൂടുതലാണ്. സാധാരണ പൂച്ചകളെപ്പോലെ തന്നെ നിറഭേദങ്ങൾ കണ്ടുവരുന്നുണ്ട്. അര കിലോഗ്രാം മുതൽ മൂന്ന് കിലോഗ്രാം വരെ ഭാരം ഉണ്ടാകും. 38 സെ.മീ. മുതൽ 66 സെ.മി. വരെ നീളവും […]Read More