തിരുവനന്തപുരം ഏകദിനത്തിന് എത്തിയ ഇന്ത്യൻ താരങ്ങൾക്ക് ആവേശകരമായ വരവേൽപ്പ്. നാലരയോടെയാണ് ഇന്ത്യ, ശ്രീലങ്ക ടീമുകൾ വിമാനത്താവളത്തിൽ എത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പുറത്തുവന്നത്. കാത്തു നിന്ന ആരാധകർ അതോടെ ഇളകി മറിഞ്ഞു. ഇന്ത്യൻ ടീമിന് പിന്നാലെ എത്തിയ ശ്രീലങ്കൻ ടീമിനും ആരാധകർ ആർത്തുവിളിച്ചു. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലും, ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജിലുമാണ് താമസം.Read More
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമെന്ന നിലയിൽ പ്രേക്ഷക ശ്രദ്ധനേടിയ സിനിമയാണ് ‘പഠാൻ’. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ആദ്യഗാനത്തിനെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും പഠാന്റെ പ്രേക്ഷക പ്രീതിയ്ക്ക് കുറവൊന്നും തട്ടിയില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ പഠാനെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബജ്രംഗ്ദൾ പ്രവർത്തകർ. പഠാൻ ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ബജ്രംഗ്ദൾ പ്രവർത്തകർ പറയുന്നത്. സെൻസർ ബോർഡ് അനുമതി നൽകിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് […]Read More
തൃശ്ശൂർ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. & ഓട്ടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്. ഒഫ്താല്‍മോളജിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഇഎന്‍ടി സര്‍ജന്‍, ഫിസിയാട്രിസ്റ്റ് തുടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യമുള്ളത്. സെറിബ്രല്‍ കാഴ്ച വൈകല്യം (സിവിഐ) സംഭവിച്ച കുട്ടികള്‍ക്ക് നേരത്തെ […]Read More
തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തൈക്കാട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിന് സമീപമുളള ഐക്കര ആര്‍ബര്‍ കെട്ടിടത്തിലെ എസ്.ബി.ഐ എസ്.എം.ഇ.സി ബ്രാഞ്ചിലാണ് ലോണ്‍ മേള. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് […]Read More
കേന്ദ്രത്തിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ജനമുന്നേറ്റ ജാഥയ്ക്കൊരുങ്ങി സിപിഎം. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. കേന്ദ്ര സർക്കാറിന്റേയും ആർഎസിഎസിന്റേയും വർഗീയ നിലപാടുകൾക്കെതിരെ ജനമുന്നേറ്റം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിഎസ് സുജാത, പി കെ ബിജു, എം സ്വരാജ്, കെ ടി ജലീൽ എന്നിവരാണ് ജാഥ അംഗങ്ങൾ.Read More
ഭവന (സാങ്കേതിക വിഭാഗം) വകുപ്പിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അതിനു ശേഷം ഓരോ വർഷവും സർക്കാർ അംഗീകാരത്തോടെ, പരമാവധി അഞ്ചു വർഷം വരെ ദീർഘിപ്പിക്കും. 11800-163400 ആണ് ശമ്പള സ്‌കെയിൽ. സിവിൽ എൻജിനീയറിംഗ്/ ആർക്കിടെക്ചറിൽ ഉള്ള ഡിഗ്രി, ടൗൺ ആൻഡ് കൺട്രി പ്ലാനിങ്ങിൽ പി.ജി/ഡിപ്ലോമ, ഹ്യൂമൻ […]Read More
തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), കെയർ ടേക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹൗസ് മദർ തസ്തികയിൽ അഞ്ച് ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/പി.ജി (സൈക്കോളജി/ സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ. കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. […]Read More
തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് (ഏപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. 01.01.2022 ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 46,000 രൂപ. കമ്മ്യൂണിറ്റി മെഡിസിനിൽ എം.ഡി വേണം. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.Read More
റിലയൻസ് ജിയോ 5ജി ഉപയോക്താക്കള്‍ക്ക് വേണ്ടി 61 രൂപയുടെ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു. ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പിൽ 5ജി അപ്‌ഗ്രേഡ് എന്ന പുതിയ ഓപ്ഷനില്‍ ഇതിനകം 61 രൂപ ഡാറ്റ വൗച്ചർ പ്ലാൻ ലഭ്യമാകും. ചെറിയ വിലയ്ക്ക് 5ജി സേവനം വേണ്ടവര്‍ ഇ പായ്ക്ക് വാങ്ങാമെന്നാണ് ജിയോ വ്യക്തമാക്കുന്നത്. 239 രൂപയുടെ പ്രീപെയ്ഡ് പ്ലാനോ അതിനു മുകളിലോ ഉള്ള പ്ലാനുകള്‍ ഉപയോഗിക്കുന്ന റിലയൻസ് ജിയോ ഉപഭോക്താക്കൾ ഈ 61 പായ്ക്ക് വാങ്ങേണ്ടതില്ല. ഇതിലും കുറഞ്ഞ […]Read More
കെൽട്രോണിൽ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സിസിടിവി ടെക്‌നിഷ്യൻ, വെബ് ഡിസൈനിംങ് ആന്റ് ഡെവലപ്‌മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിംങ്, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവർ തിരുവനന്തപുരത്തെ പാളയത്ത് പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു.Read More