Entertainment

ബിഗ്ബോസ് അവതാരക സ്ഥാനത്ത് നിന്നും സല്‍മാന്‍ മാറി

ഹിന്ദി ബിഗ്ബോസ് ഷോ അവതാരകന്‍ എന്ന നിലയില്‍ നിന്നും സല്‍മാന്‍ ഖാന്‍ തല്‍ക്കാലത്തേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. ഫൈനല്‍ എപ്പിസോഡില്‍ മാത്രമേ സല്‍മാന്‍ ഷോ ഹോസ്റ്റായി തിരിച്ചെത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സല്‍മാന്‍ ഖാന് പകരം കരണ്‍ ജോഹര്‍ ആയിരിക്കും വരുന്ന ആഴ്ചകളില്‍ ബിഗ്ബോസ് അവതാരകനാകുക. നേരത്തെ സല്‍മാന്‍ ആനാരോഗ്യം കാരണം വിട്ടുനിന്ന ആഴ്ചകളിലും കരണ്‍ ജോഹര്‍ ഈ റോളിലേക്ക് വന്നിരുന്നു. അതേ സമയം ഇത്തവണ ആരോഗ്യ കാര്യമല്ല സിനിമ തിരക്കുകളാണ് സല്‍മാന്‍ ബിഗ്ബോസ് ഷോയില്‍ നിന്നും താല്‍കാലികമായി പിന്‍വലിയാന്‍ […]Read More

Transportation

മകര വിളക്ക് ; സ്‍പെഷ്യൽ ട്രെയിൻ

ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് കണക്കിലെടുത്ത് കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ച പകൽ സമയത്ത് സ്‍പെഷൽ ട്രെയിൻ സർവിസ് നടത്തും. കൊല്ലത്തുനിന്ന് ബംഗളൂരുവിലെത്തിയ ശേഷം ബംഗളൂരു- ചെന്നൈ സ്പെഷലായി സർവിസ് നടത്തും. കൊല്ലം- എസ്.എം.വി.ടി ബംഗളൂരു വൺവേ സ്‍പെഷ്യൽ ഫെയർ ഫെസ്റ്റിവൽ സ്‍പെഷ്യൽ (06083) സ്‍പെഷ്യൽ നിരക്കിലാണ് സർവിസ്. കൊല്ലത്തുനിന്ന് പുലർച്ചെ 3.15ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 6.30ന് ബംഗളൂരുവിലെത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം,എറണാകുളം ടൗൺ, തൃശുർ, പാലക്കാട്, […]Read More

Education Health Kerala

ചരിത്ര തീരുമാനവുമായി കുസാറ്റ്; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി

സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന ഒരു നിർണായക തീരുമാനം എത്തിയിരിക്കുകയാണ്. അതിന് വഴി വെച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളായിട്ടുള്ള ഒരു യൂണിയനിൽ നിന്നാണ്. ഒരു വർഷമായിട്ട് മനസ്സിലുണ്ടായിരുന്ന ആ​ഗ്രഹമാണ്. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർ‌ഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നു. ചെയർപേഴ്സൺ നമിത ജോർജ്ജ് പറയുന്നു. കൊച്ചി […]Read More

Entertainment

ചലച്ചിത്ര നിർമ്മാണം: വനിതകൾക്കും, ട്രാൻസ്ജെന്റർ വ്യക്തികൾക്കും പരിശീലന പരിപാടി

സംസ്ഥാന വനിതാ വികസന കോർപ്പറേഷനും, കേരള സംസ്ഥാന ഫിലിം ഡെവപ്പമെന്റ് കോർപ്പറേഷനും സംയുക്തമായി ചലച്ചിത്ര നിർമ്മാണ രം​ഗത്തിലെ തൊഴിൽ സാധ്യതകളും നൈപുണ്യ വികസനവും എന്ന വിഷയത്തിൽ പത്ത് ദിവസം നീളുന്ന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെന്റർ പാർക്ക് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 18- 45 ന് മധ്യേ പ്രായമുള്ള വനിതാ, ട്രാൻസ്ജെന്റർ വ്യക്തികൾക്കാണ് അവസരം. പ്ലസ്ടുവും, അടിസ്ഥാന കമ്പ്യൂട്ടർ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ചലച്ചിത്ര നിർമ്മാണ മേഖലയിൽ […]Read More

Jobs

കെ.എസ്.ഇ.ബിയിൽ കായികതാരങ്ങൾക്ക് അവസരം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇനി പറയുന്ന കായിക ഇനങ്ങളിലാണ് അവസരം. ബാസ്കറ്റ്ബാൾ (പുരുഷന്മാർ-2 വനിതകൾ -2), വോളിബാൾ (പുരുഷന്മാർ – 2, വനിതകൾ -2), ഫുട്ബാൾ (പുരുഷന്മാർ 4). കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും www.kseb.inൽ ലഭിക്കും. ജനുവരി 31ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും.Read More

Business

സ്വർണ്ണ വില റെക്കോർഡ് വിലയിലേക്ക്

സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണ്ണവില ഉയരുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വർണ്ണവിലയിൽ 560 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,600 രൂപയായി.Read More

Business Gulf

ഇനി 18 വയസിൽ ബിസിനസ്​ തുടങ്ങാം

യു.എ.ഇയിൽ ഇനി 18 വയസിൽ ബിസിനസ്​ തുടങ്ങാം. നേരത്തെ ഇത് 21 വയസായിരുന്നു. പുതിയ വാണിജ്യ നിയമത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്​ദുല്ല അൽ സലാഹ്​ പറഞ്ഞു. ഇസ്​ലാമിക്​ ബാങ്കിങ്ങിന്​ ഊന്നൽ നൽകുന്നതാണ്​ പുതിയ നിയമം. രാജ്യത്തെ ബിസിനസ്​ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ്​ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന നിബന്ധനകളും ഉൾപെടുത്തിയിട്ടുണ്ട്​.Read More

India Sports

ലോകകപ്പ് ഹോക്കി: ഇന്ത്യക്ക് വിജയത്തുടക്കം

ഒഡിഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ സ്പെയിനെതിരെ വിജയത്തുടക്കമിട്ട് ഇന്ത്യ. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. അമിത് രോഹിദാസ് (12–ാം മിനിറ്റ്), ഹാർദിക് സിങ് (26–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരത്തിൽ രോഹിദാസ് നേടിയ ഗോൾ, ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ 200–ാം ഗോൾ കൂടിയാണ്. മലയാളി താരം ശ്രീജേഷാണ് ഇന്ത്യയ്ക്കായി ഗോൾവല കാത്തത്.Read More

Kerala

കേരള പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍

കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം ലഭിച്ചത്. എല്‍.സോളമന്‍ (കമാന്‍റന്‍റ്, എസ്.എ.പി ബറ്റാലിയന്‍), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പോലീസ് ട്രെയിനിംഗ് കോളേജ്), എന്‍.ഗണേഷ് കുമാര്‍ (ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍, പോലീസ് ട്രെയിനിംഗ് കോളേജ്), പി.ആര്‍.രാജേന്ദ്രന്‍ (സബ്ബ് ഇന്‍സ്പെക്ടര്‍, കേരളാ പോലീസ് അക്കാഡമി), വി.എച്ച്.ഷിഹാബുദ്ദീന്‍ (ആംഡ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍, എസ്.ഐ.എസ്.എഫ്), എം.വിപിന്‍കുമാര്‍ (ഹവില്‍ദാര്‍, എസ്.എ.പി) എന്നിവരാണ് ആദരവിന് അര്‍ഹരായത്.Read More

Information Jobs

ചീഫ് പ്ലാനർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനം

ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് ഓഫീസിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി അഞ്ചു വർഷം വരെ ദീർഘിപ്പിക്കുന്നതാണ്. അപേക്ഷയോടൊപ്പം അതാതു വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി […]Read More