India Tech

ആദിത്യ എൽ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപിച്ചു. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ […]Read More

Entertainment

നടന്‍ മാധവന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. ​ഗവേണിം​ഗ് കൗൺസിൽ ചെയർമാനും മാധവനാണ്. സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.Read More

Entertainment

കുഞ്ഞുങ്ങളുമായി നയൻസിന്റെ ക്യൂട്ട് വീഡിയോ ; ഇൻസ്റ്റാഗ്രാമിൽ അരങ്ങേറി

കുഞ്ഞുങ്ങളുടെ മുഖം ആദ്യമായി കാണിച്ച് നയൻസ്. തന്റെ പുതിയ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ലേഡി സൂപ്പർസ്റ്റാർ കുട്ടികളുമായുള്ള വീഡിയോ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്ത നയൻസ് ഇത് ആദ്യമായാണ് സ്വന്തം സോഷ്യൽ മീഡിയ പേജ് തുടങ്ങിയിരിക്കുന്നത്. ആരാധകർ നയൻസിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇത്രയും കാലം ഭർത്താവ് വിഘ്‌നേഷിന്റെ ഇൻസ്റ്റയിലൂടെ ആണ് അറിഞ്ഞത്. ആരാധകരുടെ ഒരുപാടു നാളത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. ഇനിയും ഒരുപാട് വീഡിയോസ്, ചിത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. മാത്രമല്ല,നയൻസ് തന്റെ പുതിയ ഇൻസ്റ്റാഗ്രാമിൽ […]Read More

Kerala Sports

ഏകദിന ക്രിക്കറ്റ് ; വാംഅപ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുന്ന ടീം ഇന്ത്യയുടെ വാംഅപ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. ഒക്‌ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയിലെ ഇന്ത്യ- ഇംഗ്ലണ്ട് അങ്കത്തിന്‍റെ ടിക്കറ്റ് വില്‍പനയും ഇന്നാണ് അരംഭിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ഈ മത്സരം. ഇന്ന് വൈകിട്ട് എട്ട് മണിക്ക് https://tickets.cricketworldcup.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ലഭ്യമാകും. ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ ടിക്കറ്റ് എടുക്കണമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.Read More

Sports

ഏഷ്യാ കപ്പിന് ഇന്ന് തുടക്കം

ഇക്കൊല്ലത്തെ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. ആദ്യ കളിയിൽ ആതിഥേയരായ പാകിസ്താൻ നേപ്പാളിനെ നേരിടും. ​ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പാകിസ്താനിലെ മുൾട്ടാനിലാണ് മത്സരം. ഏഷ്യാ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടിയെത്തുന്ന നേപ്പാളിനെ പാകിസ്താൻ അനായാസം പരാജയപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. സമീപകാലത്തായി ഏകദിന ക്രിക്കറ്റിൽ നേപ്പാൾ കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനങ്ങളാണ് അവരെ ഏഷ്യാ കപ്പിലെത്തിച്ചത്. എസിസി മെൻസ് പ്രീമിയർ കപ്പിൽ യുഎഇയെ വീഴ്ത്തി കിരീടം നേടിയാണ് നേപ്പാൾ ഏഷ്യാ കപ്പിലേക്ക് എത്തുന്നത്.Read More

Events Information Kerala

ഓണാഘോഷം: വീഡിയോ മത്സരത്തിൽ പങ്കെടുക്കാം

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ ദൃശ്യങ്ങൾ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. തിരുവനന്തപുരം ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ ദൃശ്യങ്ങൾ dioprdtvm1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.Read More

Events Kerala

ഇന്ന് ഉത്രാടം

ഇന്ന് ഉത്രാടം. മലയാളികള്‍ക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍ ആണ്. ഓണത്തിനുള്ള തയ്യാറെടുപ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് കടന്നു നാടും നഗരവും. തുണിക്കടകളിലും പച്ചക്കറി കടകളിലും തിരക്കോട് തിരക്കാണ്. ഉത്രാടദിനമായ ഇന്ന് വലിയ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. അത്തം മുതൽ സജീവമായതാണ് ഓണവിപണി. സ്കൂളുകൾ അടച്ചതോടെ കടകളിൽ തിരക്കേറി. കൊച്ചിയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ ബ്രോഡ് വേയിലും തൃപ്പൂണിത്തുറയിലും മുൻ വർഷങ്ങളിലെ പോലെ കച്ചവടം പൊടിപൊടിക്കുകയാണ്. അവശ്യ വസ്തുക്കള്‍ക്ക് വില കയറിയത് ജനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും ഓണം പരമാവധി ആഘോഷപൂര്‍വമാക്കാനൊരുങ്ങുകയാണ് നാട്.Read More

India Sports World

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര

ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയർത്തി നീരജ് ചോപ്ര. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.Read More

Events Information Kerala

ഓണാഘോഷം: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. തിരുവനന്തപുരം ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ dioprdtvm1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.Read More

Education

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്; സീ​റ്റൊ​ഴി​വ്

മ​റ​വി​രോ​ഗി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും പ​രി​പാ​ല​ന​വും കൗ​ൺ​സ​ലി​ങ്ങും വി​ഷ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ യൂ​നി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഡി​സ​ബി​ലി​റ്റി സ്റ്റ​ഡീ​സും (ഐ.​യു.​സി.​ഡി.​എ​സ്) പാ​ലാ ഡി​മെ​ൻ​ഷ്യ കെ​യ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ആ​റു​മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ൽ ഏ​താ​നും സീ​റ്റ്​ ഒ​ഴി​വു​ണ്ട്. പ്രീ ​ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ പ്ല​സ് ടു​വാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി​യി​ല്ല. ക്ലാ​സു​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും. ഫോ​ൺ: 9072014360, 9495213452.Read More