വെറ്ററന്‍ സ്റ്റണ്ട് മാസ്റ്റര്‍ ‘ജൂഡോ’ രത്നം അന്തരിച്ചു. വിടവാങ്ങിയത് രജനിയുടെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്റര്‍. ചെന്നൈയില്‍ ഇദ്ദേഹത്തിന്‍റെ മകന്‍ ജൂഡോ രാമുവിന്‍റെ വീട്ടിലാണ് ഇദ്ദേഹം അവസാന കാലത്ത് താമസിച്ചിരുന്നത്. 92 വയസ് ആയിരുന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ കയറിയ വ്യക്തിയാണ് ‘ജൂഡോ’ രത്നം. 1966-ൽ ജയശങ്കർ സംവിധാനം ചെയ്ത ‘വല്ലവൻ ഒരുവൻ’ എന്ന ചിത്രത്തിലൂടെയാണ് ‘ജൂഡോ’ രത്നം തന്റെ കരിയർ ആരംഭിച്ചത്. സ്റ്റണ്ട് മാസ്റ്ററായും ആക്ഷൻ […]Read More
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ സൂചകമായി നൽകുന്ന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. സുരേഷ് ഐരൂർ അധ്യക്ഷത വഹിച്ചു. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയിൽ തയാറാക്കുന്ന യജ്ഞവേദിയിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികളായ ഡോ. വി. രാജൻ, […]Read More
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച ശേഷം അൽപം കുറഞ്ഞ സ്വർണ്ണ വില ഇന്ന് വീണ്ടും കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതോടെ ഒരുപവന് 42,120 രൂപയും ഗ്രാമിന് 5,265 രൂപയുമായി. ജനുവരി 26നാണ് സ്വർണ്ണത്തിന് എക്കാലത്തെയും ഉയർന്ന വിലയായ 42,480 രൂപയിൽ എത്തിയത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,250 രൂപയും ആയിരുന്നു.Read More
യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയമത്തില്‍ മാറ്റം. യുകെയില്‍ വച്ച് ബിരുദം നേടി ആറ് മാസത്തിനുള്ളില്‍ ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നതാണ് പുതിയ നിയമം. യുകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി വെട്ടിക്കുറക്കുന്നതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ യുകെ ഗ്രാജ്വേറ്റ് വിസയ്ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ചത്. അതേസമയം നിര്‍ദേശത്തെ യുകെയിലെ വിദ്യാഭ്യാസ വകുപ്പ് ശക്തമായി എതിര്‍ത്തു. നിലവില്‍ യുകെ ഗ്രാജ്വേറ്റ് വിസയുടെ നിയമങ്ങള്‍ […]Read More
വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്. ട്രൂ 5ജി ഇപ്പോൾ രാജ്യത്തുടനീളമുള്ള 191 നഗരങ്ങളിൽ ലൈവാണ്.Read More
ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ആമസോൺ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നതായി സൂചന. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസാണ് ആമസോൺ വിൽക്കുന്നത്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുൾപ്പെടുന്ന വസ്തു വാങ്ങിയത്. നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഓഫീസ് വില്ക്കുന്നത്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി കൂടുതൽ പേർക്ക് നോട്ടീസ് അയയ്ക്കും. ഇതിനകം തന്നെ 2,300 ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. യുഎസ്, […]Read More
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെടുന്നത്. തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുൽ ഗാന്ധിയുടെ യാത്ര. മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. യാത്രയിൽ വലിയ സ്ത്രീ പങ്കാളിത്തമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ […]Read More
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ അവതരിപ്പിച്ചു. സുഹൈല്‍ കോയ വരികള്‍ എഴുതിയ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്. പാടിയിരിക്കുന്നത് സാവന്‍ റിതുവും മിലനും ചേര്‍ന്ന്. വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന്‍ ഫിലിം പ്രൊഡക്ഷന്‍റെ ബാനറില്‍ സംവിധായകന്‍ സാജിദ് യഹിയയാണ്. തൊണ്ണൂറുകളില്‍ ബാല്യം […]Read More
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം. കേരള സർവ്വകലാശാലയുടേയും, എ.ഐ.സി.റ്റി.ഇ യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും […]Read More
കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ പുറത്തിറക്കി കേന്ദ്ര മന്ത്രിമാർ. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്. മൂക്കിലൂടെ നൽകുന്ന വാക്സിൻ കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു. വാക്സിൻ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.Read More