India National

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

രാജ്യാഭിമാനം വാനോളം ഉയർത്തി ദില്ലിയിൽ ബീറ്റിംഗ് ദ റിട്രീറ്റ്. റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രധാന നേതാക്കൾ ചടങ്ങിനെത്തി. മഴ കാരണം ഡ്രോണ്‍ ഷോയും ത്രീഡി ഷോയും ഉപേക്ഷിച്ചു. 3500 ഡ്രോണുകൾ അണിനിരക്കുന്ന ഷോ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.Read More

Kerala

റഷ്യൻ സംഘം തിരുവനന്തപുരത്ത്

കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കി ചികിത്സയ്ക്ക് കൂടുതൽ പ്രചാരണം നൽകുന്നതിനും വേണ്ടി റഷ്യൻ നിന്നുള്ള 40 പേരടങ്ങിയ സംഘം തലസ്ഥാനത്ത് എത്തി. ആയുർവേദ യോ​ഗ ആന്റ് വെൽനസ് അസോസിയേഷൻ ( ഐവ), തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് ആന്റ് ഇൻട്രിയുമായി സഹകരിച്ചാണ് റഷ്യൻ സംഘത്തെ തലസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ഐവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വൈകുന്നേരം വട്ടപ്പാറ ഇന്റിമെസിൽ വെച്ച് നടന്ന ആയുർവേദ ആന്റ് വെൽനെസിന്റെ നേതൃത്വൽ […]Read More

Information Jobs

ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടിവി മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സർക്കാർ, അക്കാദമി സേവന വേതന വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലാവും നിയമനം. വിശദവിവരങ്ങൾക്ക് www.keralamediaacademy.org സന്ദർശിക്കുക. ഫോൺ നമ്പർ: 0484 2422275 / 0484 2422068. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി […]Read More

Sports

ജോക്കോവിച്ചിന് കിരീടം

രാജകീയ കിരീടവുമായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്. ജോക്കോവിച്ചിന് 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആണ് ലഭിച്ചത്. ഫൈനലില്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തളച്ച് 35കാരനായ ജോക്കോ ഏറ്റവും കൂടുതല്‍ ഗ്രാന്‍‌സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. നദാലിനും ജോക്കോയ്‌ക്കും 22 കിരീടം വീതമായി. സ്കോര്‍: 6-3, 7-6(7-4), 7-6(7-5).Read More

Information

ബി.ടെക്, ഡിപ്ലോമ അപ്രന്റീസ് ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസ്സായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ബിടെക് കഴിഞ്ഞവർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും. […]Read More

Education Information Jobs

സ്‌കൂൾ കൗൺസിലർമാരെ നിയമിക്കുന്നു

തിരുവനന്തപുരം നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി പ്രോജക്ട് ഓഫീസ് പരിധിയിലെ സർക്കാർ/എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ യോഗ്യത സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ പി.ജി. അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി.ജി (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ സ്‌പെഷ്യലൈസേഷൻ). ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തു പരീക്ഷയുടെയും […]Read More

Information Jobs

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുൻപായി ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695 001. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2326264 (ഓഫീസ്). […]Read More

Information Jobs

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.Read More

Information Jobs

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ- കാർഡിയാക് അനസ്തേഷ്യ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. അനസ്‌തേഷ്യയിൽ എം.ഡി/ഡി.എൻ.ബിയും കാർഡിയാക് അനസ്‌തേഷ്യയിൽ ഡി.എമ്മും അല്ലെങ്കിൽ കാർഡിയാക് അനസ്തേഷ്യയിൽ പി.ഡി.സി.സിയോ എം.ഡി/ ഡി.എൻ.ബിയുമാണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസവേതനം. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് […]Read More

Jobs

ഡാറ്റ എൻട്രി ഓപ്പറേറ്റർ

ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം.18 വയസ് പൂർത്തിയായിരിക്കണം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ […]Read More