പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. പാർലമെന്റിന്റെ രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. 2022-23ലെ സാമ്പത്തിക സർവേ ഇന്ന് അവതരിപ്പിക്കും. 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന ആദ്യ പ്രസംഗമാണിത്. രാഷ്ട്രപതിയുടെ പ്രസംഗം അവസാനിപ്പിച്ച് അരമണിക്കൂറിനുശേഷം സർക്കാർ കാര്യങ്ങളുടെ ഇടപാടുകൾക്കായി രാജ്യസഭയുടെ […]Read More
അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവും യൂണിയൻ ബജറ്റിന് ഒരു ദിവസം മുമ്പുള്ളതുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു. നിക്ഷേപകർ ബജറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം ഉണ്ടായേക്കാം. വ്യാപാരം ആരംഭിക്കുമ്പോൾ നിഫ്റ്റി 17,650 ലെവലിന് മുകളിലാണ്. സെൻസെക്‌സിന് 50 പോയിന്റിലധികം ഉയർന്ന് 59533 ലാണ് വ്യാപാരം ആരംഭിച്ചത്. ബിപിസിഎൽ, അദാനി എന്റർപ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, തുടങ്ങിയവയാണ് നിഫ്റ്റിയിൽ മുന്നേറ്റം നടത്തുന്നത്.Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ ഇടിവ്. തുടർച്ചയായ രണ്ട് ദിനം സ്വർണ്ണ വില മാറ്റമില്ലാതെ തുടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയാണ് കുറഞ്ഞത്. സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണ്ണ വില 42000 ൽ കുറഞ്ഞിട്ടില്ല. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 42,000 രൂപയാണ്.Read More
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇതുവരെയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആദ്യമായി മകള്‍ മാള്‍ട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ […]Read More
ഓഹരി വിപണിയിൽ കനത്ത തിരിച്ചടി തുടരവേ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം അഥവാ FPO ഇന്ന് അവസാനിക്കും. ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ചെറുകിട നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 3 ശതമാനം സബ്സ്‍ക്രിപ്ഷൻ മാത്രമാണ് ഇന്നലെ വരെ നടന്നത്. അതേസമയം അബുദാബിയിലെ ഇന്‍റെർനാഷണൽ ഹോൾഡിംഗ്സ് കമ്പനി 400 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് രാത്രിയോടെ പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പിന് ആശ്വാസമായി. ആങ്കർ നിക്ഷേപകർക്കായി മാറ്റി വച്ച ഓഹരികൾക്കും നേരത്തെ […]Read More
ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകളും പ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. വ്യാജ […]Read More
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവ്വെ സഭയിൽ വയ്ക്കും.ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്.അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും പാർലമെന്‍റില്‍ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് സർവ്വകക്ഷിയോഗത്തിലും പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 2023 24 വർഷത്തെ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മല […]Read More
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്തും മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ,മധ്യ കേരളത്തിലെ കിഴക്ക മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.Read More
പാക്കിസ്ഥാനിലെ പെഷാവറിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്‌രിക് ഇ താലിബാന്‍ ഏറ്റെടുത്തു. നിരോധിത സംഘടനയാണ് തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാന്‍. അതിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പെഷാവറിലെത്തി. ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. 157 പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 നായിരുന്നു പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈന്‍സ് ഏരിയയിലെ പള്ളിയില്‍ സ്ഫോടനമുണ്ടായത്. പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പലരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ […]Read More
നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് […]Read More