Gulf Health

സന്ദര്‍ശകർക്ക് ഇന്നു മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഈ നിബന്ധന ബാധകമ​​​ല്ലെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്‌ലമാനി അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 50 റിയാൽ (1124 ഇന്ത്യൻ രൂപ) ആണ് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം […]Read More

Business

ഓഹരിവിപണിയില്‍ വന്‍ കുതിച്ചുചാട്ടം

ബജറ്റിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ കുതിച്ചുചാട്ടം. സെന്‍സക്സ് 1120 പോയിന്റുയര്‍ന്ന് 60, 673 പോയിന്റിലെത്തി. നിഫ്റ്റി 280 പോയിന്റ് ഉയര്‍ന്നു. വ്യാപാരാംഭം മുതല്‍ വിപണി കുതിപ്പിലായിരുന്നു. ആദായനികുതിയിലെ ഇളവുകളും മൂലധന നിക്ഷേപത്തിലെ വര്‍ധനയുമാണ് വിപണിക്ക് കരുത്തായത്. വിപണിയില്‍ വന്‍ കുതിപ്പുണ്ടായിട്ടും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് നേട്ടമുണ്ടായില്ല. അദാനിയുടെ മിക്ക ഓഹരികളും നഷ്ടത്തിലാണ്. ലോകത്തെ ധനികരുടെ ഫോബ്സ് പട്ടികയില്‍ അംബാനി അദാനിക്ക് മുകളിലെത്തി. അദാനി പത്താം സ്ഥാനത്തും അംബാനി ഒന്‍പതാംസ്ഥാനത്തുമാണ്.Read More

General

പടവ് 2023 പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ചെയ്തു

ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ഇന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.എ.ബീന., സിൽവി മാത്യു, മൃഗസംരക്ഷണവകുപ്പ് ജോയിൻറ് ഡയറക്ടർ റെയ്ണി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ രാംഗോപാൽ ആർ, ശാലിനി ഗോപിനാഥ്, രജിത ആർ, അസിസ്റ്റൻറ് ഡയരക്ടർ ജാക്ക്വലിൻ .ജെ ക്ഷീര വികസന […]Read More

Health

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ജലത്തിന്റെ അളവ് കൂടുതലായുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നു. കൂടാതെ ഇവ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദഹന പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ശരീരത്തിന് പ്രധാനമാണ്. ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്. ശരീരത്തിലെ ജലാംശം ആവശ്യമായതിലും കുറവായാൽ നിർജ്ജലീകരണം സംഭവിക്കുകയും പല രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരം ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ നാരുകളുടെ നല്ല ഉറവിടമായി വെള്ളരിക്ക കണക്കാക്കപ്പെടുന്നു. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെള്ളരിക്ക നല്ലതാണ്. എല്ലുകളുടെ […]Read More

Education Information

തുല്യതാകോഴ്‌സ് രജിസ്ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ ( 17-ാം ബാച്ച്) യും ഹയർസെക്കൻഡറി തുല്യതാ കോഴ്സിന്റെ (8-ാം ബാച്ച്) യും രജിസ്ട്രേഷൻ ആരംഭിച്ചു. ഫൈൻ ഇല്ലാതെ 2023 മാർച്ച് 15 വരെ അപേക്ഷിക്കാം. മാർച്ച് 16 മുതൽ 31വരെ 50/- രൂപ ഫൈനോടെയും ഏപ്രിൽ 1 മുതൽ 29 വരെ 200/- രൂപ സൂപ്പർഫൈനോടെയും രജിസ്ട്രേഷൻ നടത്താം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്കായി രജിസ്റ്റർ ചെയ്യാം. […]Read More

Business Health

ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ മേഖലയുടെ വികാസത്തിന്‍ സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. 157 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായം നൽകുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. 157 പുതിയ നഴ്സിംഗ് കോളേജുകൾ, നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും, 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും, ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ […]Read More

Business

വീണ്ടും സ്വർണ്ണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണ്ണ വില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 രൂപയാണ്.Read More

Information Jobs

വാക്ക് ഇൻ ഇന്റർവ്യൂ

റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം കരാറടിസ്ഥാനത്തിൽ സൈറ്റോടെക്നോളജിസ്റ്റ് നിയമനം നടത്തുന്നതിന് ഫെബ്രുവരി 7ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.Read More

Business World

ലോക സമ്പന്നരില്‍ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്‌

ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് […]Read More

Education General Kerala

അടൂർ ഗോപാലകൃഷ്ണൻ രാജി വെച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർത്ഥി സമരത്തിന് […]Read More