Education Information Jobs

ഓഫീസ് മാനേജ്മെന്റ് ട്രെയിനി പരിശീലനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നതായിരിക്കും. ഉദ്യോഗാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം 1,00,000/-രൂപയിൽ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000/-രൂപ ഓണറേറിയം നൽകുന്നതാണ്. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് […]Read More

Education Gulf

യൂണിവേഴ്സിറ്റി പ്രവേശനത്തിന്​ ഇനി എംസാറ്റ്​ വേണ്ട

യു.എ.ഇയിലെയൂണിവേഴ്സിറ്റികളി​ലെ പ്രവേശനത്തിന്​ ഇനി എംസാറ്റ്​ പരീക്ഷ നിർബന്ധമില്ല. 2023-24 അധ്യയന വർഷം മുതൽ ഇത്​ പ്രാബല്യത്തിൽവരുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതോടെ, പ്രവാസി വിദ്യാർഥികൾ അടക്കമുള്ളവർക്ക്​ എംസാറ്റ്​ എന്ന കടമ്പയില്ലാതെ യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും. നേരത്തെ, എമിറേറ്റ്​സ്​ സ്റ്റാൻഡഡൈസിഡ്​ ടെസ്റ്റ് (എംസാറ്റ്​) പാസാകുന്നവർക്ക്​ മാത്രമാണ്​ സർവകലാശാല പ്രവേശനം അനുവദിച്ചിരുന്നത്​. വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ പരീക്ഷ. എന്നാൽ, യു.എ.ഇയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന്​ എംസാറ്റ്​ ആവശ്യമായിരുന്നില്ല. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ്​ വിദ്യാഭ്യാസ […]Read More

Information World

നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം

പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക ക്യാംപെയ്ൻ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍. ആര്‍. കെ ഇന്‍ഷുറന്‍സ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് ക്യാംപെയിൻ. ഐ.ഡി.കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുളള കേരളീയരായ […]Read More

General Information Jobs

വനിതാ സംരംഭകത്വ വികസന പരിശീലനം

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണര്ഷിപ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 06 മുതൽ 17 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കീഡ് ക്യാമ്പസ്സിൽ വെച്ചാണു പരിശീലനം. ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് & പ്രമോഷൻ സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച് ആർ മാനേജ്മെന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് […]Read More

Information Jobs

അഭിമുഖം

തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് മൂന്ന് ക്ലീനിങ് സ്റ്റാഫുകളെ കെ.എ.എസ്.പി ഫണ്ട് വഴി നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി പാസാവാത്ത 18 മുതൽ 40 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 9,000 രൂപ. ഫോൺ: 0471-2471766.Read More

Viral news

താൽക്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴില്‍ ഇ.ഇ.ജി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36. ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താത്പര്യമുളളവര്‍ വയസ്, […]Read More

Health

പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഫ്രഞ്ച് ഫ്രൈസ് :- പലരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കുന്ന ഫ്രഞ്ച് ഫ്രൈ്സ്. ഉരുളക്കിഴങ്ങ് തന്നെ പൊതുവേ കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ്. ഫ്രഞ്ച് ഫ്രൈസ് […]Read More

Entertainment

കൂപ്പുകുത്തി മോഹൻലാലിസം

പുതുവര്‍ഷത്തില്‍ എലോണ്‍ എന്ന ചിത്രവുമായെത്തിയ മോഹന്‍ലാലിന് തിരിച്ചടി. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ബോക്‌സ്ഓഫീസില്‍ ഒരനക്കവും ഉണ്ടാക്കിയില്ല. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസം ചിത്രത്തിന് ആകെ നേടാനായത് 53 ലക്ഷം രൂപ മാത്രമാണെന്ന് കളക്ഷന്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറംസ് പറയുന്നു. പ്രിന്റും പരസ്യവും ഉള്‍പ്പെടെ 2.5 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്നത്തെ കളക്ഷനോടെ ചിത്രത്തിന്റെ കളക്ഷന്‍ ഒരു കോടി രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ തുക തിരികെ പിടിക്കാന്‍ ചിത്രത്തിനാവുമോയെന്ന് […]Read More

Health

വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും; പച്ച പപ്പായ

നിരവധി പോഷക​ ഗുണങ്ങൾ അടങ്ങിയ ഫലമാണ് പപ്പായ. നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയില്‍ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പച്ച പപ്പായയില്‍ വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ പപ്പായ ശരീര ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പപ്പായയില്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം […]Read More

Entertainment

വിമാനത്താവളത്തിൽ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ

തമിഴ്‌നാട്ടിലെ ചെന്നൈ വിമാനത്താവളത്തിൽ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ. പിവിആർ എയ്‌റോഹബ്ബിൽ അഞ്ച് സ്‌ക്രീനുകളാണ് ഉള്ളത്. ഒരു വിമാനത്താവളത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന രാജ്യത്തെ ആദ്യത്തെ മൾട്ടിപ്ലക്‌സാണ് പിവിആർ എയ്‌റോഹബ്ബ്. വിമാനത്താവളത്തിൽ വിമാനം മാറികയറാന്‍ എത്തുന്നവരെയും, വിമാനം വൈകുന്നവരെയും മറ്റും ലക്ഷ്യമിട്ടാണ് ഈ മള്‍ട്ടിപ്ലക്സുകള്‍ എന്നാണ് പിവിആര്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ ചെന്നൈയില്‍ മാത്രം പിവിആറിന് 12 മള്‍ട്ടിപ്ലക്സ് കോംപ്ലക്സുകളായി. ഇതിലായി മൊത്തത്തില്‍ 77 സ്ക്രീനുകള്‍ ഉണ്ട്. തമിഴ്നാട്ടില്‍ പിവിആറിന് 44 മള്‍ട്ടിപ്ലക്സുകളാണ് ഉള്ളത്. ഇതില്‍ ആകെ 88 സ്ക്രീനുകള്‍ ഉണ്ട്. ദക്ഷിണേന്ത്യയില്‍ […]Read More