വഞ്ചനക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു.Read More
മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടിൽ കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് […]Read More
വനിതാ ട്വന്‍റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കേപ്‌ടൗണിലെത്തി. സെമിയും ഫൈനലുമടക്കം ഭൂരിപക്ഷം മത്സരങ്ങള്‍ക്കും വേദിയാകുന്ന ഇടമാണ് കേപ്‌ടൗണ്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും പങ്കെടുത്ത ത്രിരാഷ്‌ട്ര പരമ്പരയ്ക്ക് ശേഷമാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗറും സംഘവും കേപ്‌ടൗണിലേക്ക് വിമാനം തിരിച്ചത്. ത്രിരാഷ്‌ട്ര പരമ്പരയില്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും ഫൈനലില്‍ ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയോടെയായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കളിച്ചെങ്കിലും കലാശപ്പോരില്‍ അതിശക്തരായ […]Read More
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണ വില കുറയുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. റെക്കോർഡ് വിലയിൽ ആയിരുന്നു ഈ ആഴ്ചയിൽ സ്വർണ്ണവില. രണ്ട് ദിവസംകൊണ്ട് 960 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,920 രൂപയാണ്.Read More
2004ലാണ് ഫേസ്ബുക്കിന്റെ കഥ തുടങ്ങുന്നത്. എന്നാൽ അതിനുമുമ്പ് 2003ൽ ഹാർവാർഡിൽ പഠിക്കുമ്പോഴാണ് സുക്കർബർഗ് ഫെയ്‌സ്മാഷ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് മറ്റ് വിദ്യാർത്ഥികളുടെ ആകർഷണീയത വിലയിരുത്തുന്നതിനുള്ള ഒരു ഓൺലൈൻ സേവനമായിരുന്നു ഇത്. എന്നാൽ വിഭവങ്ങൾ ഏറ്റെടുക്കുന്നതിൽ സർവകലാശാലാ നയം ലംഘിച്ചതിനാൽ അവർ രണ്ട് ദിവസത്തിനുള്ളിൽ ഫേസ്മാഷ് അടച്ചുപൂട്ടി. എന്നിരുന്നാലും, സുക്കർബർഗ് അനുഭവത്തിൽ നിന്ന് മനസ്സിലാക്കുകയും 2004 ജനുവരിയിൽ ഫേസ്ബുക്കിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോട്ടോകളും പോസ്റ്റുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയ സാന്നിധ്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഹാർവാർഡ് വിദ്യാർത്ഥികളാണ് ആപ്പ് ആദ്യം […]Read More
അർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തൽ, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 4-ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനമാണ് ലോക കാൻസർ ദിനം. 2008-ൽ എഴുതിയ ലോക കാൻസർ പ്രഖ്യാപനത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (UICC) ആണ് ലോക കാൻസർ ദിനം നയിക്കുന്നത്. ലോക കാൻസർ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം കാൻസർ മൂലമുണ്ടാകുന്ന അസുഖങ്ങളും മരണവും ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഒപ്പം കാൻസർ തടയാൻ കഴിയുന്ന കഷ്ടപ്പാടുകളുടെ അനീതി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര […]Read More
തിരുവനന്തപുരം പരീക്ഷ ഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലിവിൽ ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്ക് അനുവദനീയമായ വയസ്സിളവിന് അർഹതയുണ്ട്. 6 മാസത്തിൽ കുറയാത്ത ലിഫ്റ്റ് പ്രവർത്തിപ്പിച്ചുള്ള പരിചയം ആവശ്യമാണ്. അപേക്ഷകൾ, പൂർണ്ണ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2023 ഫെബ്രുവരി 10 ന് മുമ്പായി pareekshabhavandsection@gmail.com അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന […]Read More
സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകനും വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസറുമായ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. സിദ്ധാര്‍ഥിന്‍റെ അതേ കര്‍മ്മ മേഖലയില്‍ നിന്നുള്ള അമേരിക്കന്‍ സ്വദേശി മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് […]Read More
ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ച കമ്പനിക്കെതിരെ നടപടിയുമായി ഒമാൻ തൊഴിൽ മന്ത്രാലയം. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 51, 53 എന്നിവ അടിസ്ഥാനമാക്കിയാണ് ദാഹിറ ഗവര്‍ണറേറ്റില്‍ കമ്പനിക്കെതിരെ കേസെടുത്തിട്ടുള്ളത്. തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാല്‍വീതം പ്രതിമാസം പിഴ ചുമത്തുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോമാസവും പിഴ ഇരട്ടിയാക്കുകയും ചെയ്യും. കഴിഞ്ഞ വർഷം 24,000 ലേബർ […]Read More
2027ൽ സൗദി അറേബ്യയിൽ ഏഷ്യൻ ഫുട്ബാളിന്റെ പുതുയുഗം പിറക്കുമെന്ന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ. 2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയിലാണ് കായികമന്ത്രി ഇക്കാര്യം പറഞ്ഞത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആതിഥേയത്വത്തിൽ 2027ൽ എല്ലാ ഏഷ്യൻ ടീമുകളെയും സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലേക്കായി ഞങ്ങൾ വലിയ മുന്നേറ്റം […]Read More