രുചിയുടെ ആഗോള സംഗമമായ ‘ഗള്‍ഫുഡ്’ മേള ഈ മാസം 20 മുതൽ 24 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ വിസ്ത്രിതിയോടെയാണ് ഇത്തവണത്തെ വരവ്. 1500ഓളം എക്സിബിറ്റർമാർ 28ാം എഡിഷനിൽ പങ്കെടുക്കുന്നുണ്ട്. രജിസ്ട്രേഷൻ തുടങ്ങി. gulfood.com എന്ന വെബ്സൈറ്റ് വഴി സന്ദർശകർക്ക് രജിസ്റ്റർ ചെയ്യാം. ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് പ്രവേശനം. 125 രാജ്യങ്ങളിലെ 5000ഒളാം സ്ഥാപനങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ വർഷം 120 രാജ്യങ്ങളിലെ 4000 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. […]Read More
തിങ്കളാഴ്ച മുതല്‍ സൗദിയിൽ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥാമാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും തണുപ്പുമാണ് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തബുക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി, ഹാഇല്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ് വീശുക. തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താം. […]Read More
ഹജ്ജ്-ഉംറ തീർഥാടകർക്ക് താമസസൗകര്യം ഒരുക്കുന്നതിന് റിയൽ എസ്റ്റേറ്റ് മേഖലയിൽ നാല് ഭീമൻ പദ്ധതികൾ നടപ്പാക്കുന്നു. മക്ക-മസാഇർ റോയൽ കമീഷനാണ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ജിദ്ദ എക്സ്പ്രസ് റോഡിന് സമീപം നിർമിക്കുന്ന ‘മസാർ’ പദ്ധതിയാണ് അതിലൊന്ന്. നാലെണ്ണത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. 100 ശതകോടി റിയാലാണ് മസാർ പദ്ധതി ചെലവ്. ഹജ്ജ്, ഉംറ സീസണുകളിൽ തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന നിരവധി ഹോട്ടലുകളും റസിഡൻഷ്യൽ ടവറുകളും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ഇതിൽ വിനോദ, വിപണന കേന്ദ്രങ്ങളും വലിയ ഷോപ്പിങ് മാളും […]Read More
ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്‍റെ 12ാം പതിപ്പ് ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കും. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 19 വരെ 12 ദിവസങ്ങളിലായി ഷാർജ എമിറേറ്റിന് ചുറ്റുമുള്ള 13 സ്ഥലങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുക. ലൈറ്റ് ഷോകൾ, ആർട്ട് ഡിസ്േപ്ല, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും താമസക്കാർക്കും വേണ്ടിയുള്ള വിനോദ ആഘോഷങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെയും വ്യാഴം, […]Read More
കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ ഒഴിവ് നികത്തുന്നതിനായി നോർക്ക റൂട്ട്സ് മുഖേന നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് കോൺട്രാക്ട് നൽകുന്നതിനായി കെ.എൻ ജി ഉദ്യാഗസ്ഥസംഘം കൊച്ചിയിലെത്തി. നാളെ (ഫെബ്രുവരി 6) മുതൽ 10 വരെ കൊച്ചി നവോട്ടെൽ ഹോട്ടലിലാണ് നിയമനടപടികൾ നടക്കുക. കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് പുതുതായി ഒഴിവുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിവിധ വിഭാഗം ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത ഡോക്ടർമാരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് […]Read More
സംസ്ഥാനത്തെ ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യാന്‍ ഓപ്പറേഷന്‍ ആഗ് എന്ന പദ്ധതിയുമായി പൊലീസിന്റെ സംസ്ഥാന വ്യാപക പരിശോധന. ഇന്നലെ രാത്രി തുടങ്ങിയ പരിശോധനയില്‍ വിവിധ ജില്ലകളിലായി ആയിരത്തി നാനൂറിലേറെപ്പേര്‍ പിടിയിലായി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍. 297 പേരാണ് തിരുവനന്തപുരം സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി പിടിയിലായത്. എറണാകുളത്ത് 49 ഉം പാലക്കാട് 137 ഉം മലപ്പുറത്ത് 159 ഉം കോഴിക്കോട് 216 പേരും കണ്ണൂര്‍ റൂറലില്‍ 127 പേരും കാസര്‍കോട് 85 പേരും പിടിയിലായിട്ടുണ്ട്. കാപ്പ ചുമത്തിയ […]Read More
ദുൽഖർ സൽമാന്റേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘സീതാ രാമം’. റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറി. ദുൽഖർ എന്ന നടനെ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രം കൂടിയാണ് സീതാ രാമം എന്ന് നിസംശയം പറയാനാകും. ഇപ്പോഴിതാ സീതാ രാമം മിനിസ്ക്രീനിൽ എത്തുന്ന വിവരമാണ് പുറത്തുവരുന്നത്. ഫെബ്രുവരി 12 ഞായറാഴ്ചയാണ് സീതാ രാമത്തിന്റെ മിനിസ്ക്രീനിൽ പ്രീമിയർ. ഞായറാഴ്ച്ച […]Read More
ഇന്ത്യൻ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ 2023 ഫെബ്രുവരി 5 ഞായറാഴ്ച തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് സേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട ഒമ്പത് വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി. വ്യോമഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത സൂര്യകിരൺ ടീമിനെ മന്ത്രി വി.ശിവൻകുട്ടി ഉപകാരം നൽകി ആദരിച്ചു. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ഉദ്യോഗസ്ഥർ തിരുവനന്തപുരം മേയർ തുടങ്ങിയവർ ചടങ്ങിൽ […]Read More
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബോബി. 30 വയസ്സും 268 ദിവസവുമാണ് ബോബിയുടെ പ്രായം. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്ട്രേലിയന്‍ നായ ബ്ലൂയിയുടെ നൂറ്റാണ്ടുകളോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി തകര്‍ത്തിരിക്കുന്നത്. 12 -14 വരെയാണ് സാധാരണയായി നായകളുടെ ആയുസ്സ്. റഫീറോ ഡോ അലന്‍റേജോ ഇനത്തിൽപ്പെടുന്ന ബോബി 1992 മെയ് 11ന് പോർച്ചുഗലിലാണ് ജനിച്ചത്. ബോബിയെ ഒരിക്കലും ചങ്ങലയിൽ കെട്ടിയിട്ട് വളർത്തിയിട്ടില്ലെന്നും ബോബി കുടുംബാംഗത്തെ പോലെയാണെന്നും ഉടമ ലിയോനൽ […]Read More
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 06 മുതല്‍ 14 വരെ കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്റിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് […]Read More