Business

സ്വർണ്ണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട ദിവസം കുത്തനെ ഉയർന്ന സ്വർണ്ണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണ്ണ വിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് 960 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 42,200 രൂപയാണ്.Read More

Crime Viral news

റെയിൽവേ ട്രാക്ക് മോഷണം പോയി

ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. പഞ്ചസാര മിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക […]Read More

Business

അദാനി ഓഹരികളിൽ മുന്നേറ്റം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ തീരുമാനത്തിന് ഒരു ദിവസം മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്നു, നിരക്ക് വർദ്ധന ഇത്തവണ താൽകാലികമായി താൽക്കാലികമായി നിർത്തുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ശ്രമിക്കുന്നതിനാൽ നാളെ 25 ബേസിസ് പോയിന്റ് നിരക്ക് വർദ്ധനയ്ക്ക് ശേഷം ആർബിഐ നിരക്ക് വർദ്ധന അവസാനിപ്പിച്ചേക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. നിഫ്റ്റിയിൽ 50 ഓഹരികളിൽ 34 ഓഹരികളും ഉയർന്നു. അദാനി എന്റർപ്രൈസസും അദാനി പോർട്ട്‌സും മികച്ച നേട്ടമുണ്ടാക്കി. അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ […]Read More

Education Information

സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ

സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ വീഡിയോഗ്രഫി ആൻഡ് ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ളവർ ഫെബ്രുവരി 15നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് കോഴ്‌സ് കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2721917, 9388942802,8547720167, https://mediastudies.cdit.orgRead More

Automobile

40 കിമി മൈലേജുമായി രണ്ട് മാരുതി കാറുകള്‍

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ മൂന്നു പുതിയ ശക്തമായ ഹൈബ്രിഡ് വാഹനങ്ങൾ ഉടൻ അവതരിപ്പിച്ചേക്കും. മികച്ച മൈലേജിനായി നിലവിലുള്ള പെട്രോൾ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എംഎസ്ഐഎൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി ശക്തമായ ഹൈബ്രിഡ് മോഡലുകളിൽ കമ്പനി വലിയ വാതുവെപ്പ് നടത്തുകയാണ്. മാരുതി സ്വിഫ്റ്റ് ഹൈബ്രിഡ്:-മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഈ വർഷം ആദ്യ പകുതിയിലാണ് കമ്പനി ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കുന്നത്. യൂറോപ്പിലെ പരീക്ഷണത്തിനിടെയാണ് […]Read More

Entertainment Events Viral news

2537 അഷ്റഫുമാർ ഒന്നിച്ചു ; കൈവരിച്ചത് വേൾഡ് റെക്കോർഡ്

ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർ​ദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ കാഴ്ചക്കാർക്കത് ആവേശമായി. വിവിധ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ബീച്ചിലേക്ക് ഓടിയെത്തിയത് 2537 അഷ്റഫ്മാർ ആണ്. അഷ്റഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ […]Read More

Viral news

സ്വർണക്കടയിലെ നെക്‌ലേസ് കവർന്നു ; കള്ളനെ അറസ്റ്റ് ചെയ്യാൻ

ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ കവർച്ച പോകുന്ന സംഭവങ്ങൾ പതിവാണ്. സി.സി.ടി.വി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാൽ മിക്ക സംഭവങ്ങളിലും മോഷ്ടാവിനെ പിടികൂടാറുമുണ്ട്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിലെ മോഷ്ടാവിനെ കണ്ട് അമ്പരക്കുകയാണ് നെറ്റിസൺസ്. സ്വർണക്കടയിൽ പ്രദർശനത്തിനുവെച്ചിരുന്ന ഡയമണ്ട് നെക്‌ലേസ് കവർന്നത് ഒരു എലിയായിരുന്നു. പൊലീസ് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രദർശിപ്പിക്കാൻ വെച്ച നെക്ലേസ് വിദഗ്ധമായി ഊരിയെടുത്ത് കടന്നുകളയുന്ന മൂഷിക മോഷ്ടാവിനെ കണ്ടത്. എലി വരുന്നതും നെക്‌ലേസ് കവരുന്നതുമെല്ലാം വിഡിയോയിൽ കാണാൻ സാധിക്കും. കുറച്ചു നേരം ചുറ്റും നോക്കി നിന്നതിനുശേഷം […]Read More

Education Information

പരീക്ഷ മാറ്റി

പരീക്ഷ കൺട്രോളർ ഫെബ്രുവരി ഏഴിനു നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചു. പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ഒന്നു മുതൽ 4.10 വരെ നടത്തുമെന്ന് സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചു.Read More

Education Information

സ്കോളർഷിപ്പോടെ എം.ടെക് പഠനവും ജോലിയും

മദ്രാസ്/ ഡൽഹി ഐ.ഐ.ടിയിലും സൂറത്കൽ/ട്രിച്ചി എൻ.ഐ.ടിയിലും കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് പഠിച്ച് ജോലിനേടാൻ പ്രമുഖ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ അവസരമൊരുക്കുന്നു. സ്പോൺസർഷിപ് ഫീസും ട്യൂഷൻ ഫീസും കമ്പനി നേരിട്ട് പഠിക്കുന്ന സ്ഥാപനത്തിന് നൽകും. രണ്ടു വർഷത്തെ മുഴുസമയ കോഴ്സ് ജൂലൈയിൽ ആരംഭിക്കും. പ്രതിമാസം 13,400 രൂപ സ്റ്റൈപൻഡ് അടങ്ങിയ ബിൽഡ് ഇന്ത്യ സ്കോളർഷിപ് ലഭിക്കും. വിജയകരമായ പഠനം പൂർത്തിയാക്കുന്നവർക്ക് ആകർഷകമായ ശമ്പളത്തോടെ കമ്പനിയുടെ പ്രോജക്ട് മാനേജ്മെന്റ് ആൻഡ് എക്സിക്യൂഷനിൽ എൻജിനീയർ/മാനേജർ ആയി നിയമനം ലഭിക്കും. […]Read More

India

ലതാ മങ്കേഷ്‌കറുടെ വേർപാടിന് ഇന്ന് ഒരു വയസ്സ്

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വേർപാടിന് ഇന്ന് ഒരു വയസ്സ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുനൽകാൻ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ചാണ് ആ സർഗപ്രതിഭ കടന്നുപോയത്. മെലഡികളുടെ രാജ്ഞി, വോയ്‌സ് ഓഫ് ദ നേഷൻ, വോയ്‌സ് ഓഫ് ദ മില്യനിയം, ഇന്ത്യയുടെ വാനമ്പാടി എന്നീ വിശേഷണങ്ങൾ. സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഭാഷയോ കാലമോ ദേശമോ അതിർവരമ്പായില്ല. 1962ൽ ഇന്ത്യ- ചൈന യുദ്ധകാലത്ത് ആലപിച്ച യേ മേരെ വതൻ കേ ലോഗോം എന്ന ദേശഭക്തിഗാനം രാജ്യം ഏറ്റുപാടി. നൗഷാദ്, ശങ്കർ-ജയകിഷൻ, എസ് […]Read More