Education Kerala Sports

ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് നാളെ

ആദ്യ ഘട്ടത്തില്‍ പതിനായിരം സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കായിക-യുവജന കാര്യാലയവും സ്പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് നാളെ തുടക്കമാകും. വിദ്യാര്‍ഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള 10000 കുട്ടികളായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കള്‍. കായിക-യുവജന കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ […]Read More

Kerala World

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ക്യാംപയിൻ ആരംഭിച്ച് വിവേക് രാമസ്വാമി. മലയാളി വേരുകളുള്ള അമേരിക്കൻ ബിസിനസുകാരനാണ് 37കാരനായ വിവേക് രാമസ്വാമി. ഫോക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി താനും മത്സര രംഗത്തേക്കുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റൊരു ഇന്ത്യൻ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുൻ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും വിവേകിനൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിനുണ്ടാകുമെന്നാണ് വിവരങ്ങൾ. കേരളത്തിൽ വേരുകളുള്ള, മാതാപിതാക്കൾ പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ […]Read More

General Kerala

റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്‍.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു. അംഗീകാരം വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് കളക്ടര്‍ എ. ഗീത പ്രതികരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും നടത്താനുണ്ട്. ഏവരുടേയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്‌മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, […]Read More

Education

അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കും:

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവര്‍ത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ തുടങ്ങി അന്‍പതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്‌കൂളുകള്‍ക്ക് ഗ്രേഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എംഎല്‍എ എഡ്യുകെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക […]Read More

Information

അഭിഭാഷക പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിലെ അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകൻ ഉൾപ്പെടുന്ന പോലീസ് സ്‌റ്റേഷൻ എന്നിവയടങ്ങിയ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം […]Read More

General

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-38 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും […]Read More

Education Information

ഇഗ്നോയിൽ പ്രവേശനം; അവസാന തീയതി ഫെബ്രുവരി 28

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന അക്കാഡമിക് സെഷനിലേക്കുള്ള (ഒ.ഡി.എൽ&ഓൺലൈൻ) പ്രോഗ്രാമുകളിൽ (ഫ്രഷും/ റീരജിസ്‌ട്രേഷനും) ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് […]Read More

Business Gulf Kerala

മിഡിൽ ഈസ്റ്റിൽ നിന്നും ഇനി വേഗത്തിൽ നാട്ടിലേക്ക് പണം

യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വേ​ഗത്തിൽ പണം അയക്കുന്നതിന് വേണ്ടി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സിയും യുഎഇ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ചും തമ്മിൽ ധാരണപത്രത്തിൽ ഒപ്പു വെച്ചു. ഇതിലൂടെ എച്ച്‌ഡിഎഫ്‌സിയുടെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് വഴി ഇന്ത്യയിലേക്കു പണമയയ്ക്കാൻ ഇനി മുതൽ ലുലു എക്സ്ചേഞ്ചിൽ സൗകര്യം ലഭിക്കും. ഈ പങ്കാളിത്തം ആദ്യം യുഎഇയിൽ നിന്ന്, ഇന്ത്യയിലേക്കുള്ള പണമിടപാടിന് ‘RemitNow2India’ എന്ന സേവനമാണ് ലഭിക്കുക. ഇന്ത്യക്കും ജിസിസിക്കും ഇടയിൽ നൂലാമാലകൾ ഇല്ലാതെ […]Read More

Information Jobs

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്കൃത സിദ്ധാന്ത വകുപ്പിൽ മാർച്ച് 2നും ദ്രവ്യഗുണ വിജ്ഞാനത്തിൽ മാർച്ച് ഒന്നിനും അഗദതന്ത്ര വകുപ്പിൽ മാർച്ച് 3നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. രാവിലെ 11നാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബയഡേറ്റയും സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലെത്തണം.Read More

Entertainment

കെപിഎസി ലളിതയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്

പൊട്ടിച്ചിരിപ്പിച്ചും കണ്ണുനനയിച്ചും ഒരായുഷ്കാലം മലയാളിക്കൊപ്പം ജീവിച്ച പ്രിയ നടി കെപിഎസി ലളിത നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരാണ്ട്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ഇന്നും ലളിത നമുക്കൊപ്പമുണ്ട്. 2016 മുതൽ 2021 വരെ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണും പ്രശസ്തയായ മലയാള ചലച്ചിത്ര അഭിനേത്രിയുമായിരുന്നു കെ.പി.എ.സി ലളിത എന്നറിയപ്പെടുന്ന മഹേശ്വരിയമ്മ (1947-2022). വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 22ന് രാത്രി 10:45ന് ആണ് അന്തരിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് ഡാൻസ് അക്കാദമിയിൽ നൃത്ത പഠനത്തിന് […]Read More