ഒമാന്‍ വ്യോമാതിര്‍ത്തി തുറന്നു. ഇനി ഒമാനിലൂടെ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി. അനുമതി നല്‍കിയതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ വ്യോമയാനത്തെ സംബന്ധിച്ച് ഇതൊരു മഹത്തായ ദിവസമാണ്. ഏഷ്യക്കും യൂറോപ്പിനും ഇടയിലുള്ള പ്രധാന ഗതാഗത കേന്ദ്രമായി ഇസ്രായേല്‍ മാറിയിരിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. 2018ലെ ഒമാന്‍ സന്ദര്‍ശനം മുതല്‍ ഇസ്രായേല്‍ വിമാനക്കമ്പനികള്‍ക്ക് ഒമാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനുള്ള അനുമതിക്കായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഏഷ്യ, ഇന്ത്യ, തായ്‌ലന്റ് എന്നിവിടങ്ങളിലേക്കുള്ള ഇസ്രായേലി എയര്‍ലൈനുകള്‍ അറേബ്യന്‍ […]Read More
നമ്മള്‍ ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും ചേര്‍ക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഇവ. സാധാരണയായി ഇന്ത്യയില്‍ കാണപ്പെടുന്ന ഇഞ്ചിയുടെ നിറം ഇളം മഞ്ഞയെന്നോ തവിട്ടോ അല്ലെങ്കില്‍ സ്വര്‍ണ്ണ നിറമാണെന്നോ പറയാം. പല ഇനത്തിലുള്ള ഇഞ്ചികളുണ്ട്. എന്നാല്‍ നീല നിറത്തിലുള്ള ജിഞ്ചറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാഷ്ട്രീയ പ്രവര്‍ത്തകയായ ആഞ്ചെലിക്ക അരിബാം ആണ് ഈ നീല ഇഞ്ചിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രത്തിലെ മുറിച്ച് വെച്ച ഇഞ്ചിയുള്ള ഉള്‍ഭാഗം നീല നിറത്തിലാണ്. ‘എന്‍റെ 20 […]Read More
ആർത്തവ അവധി ആവശ്യപ്പട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ആർത്തവാവധിയുമായി ബന്ധപ്പെട്ട നിർദ്ദേശം കോടതിക്ക് നൽകാനാകില്ല. ഇതൊരു നയപരമായ വിഷയമാണ്. സർക്കാരാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. കോടതി ഉത്തരവിറക്കിയാൽ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതെയാകും. സ്ത്രീകളുടെ ജോലി സാധ്യത ഇല്ലാതാക്കുന്ന അവസ്ഥ വരും. അതിനാൽ നയപരമായ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പല ക്യാമ്പസുകളിലുമടക്കം ആർത്തവാവധി നൽകിയിട്ടുണ്ടെന്നും അതിനാൽ ആർത്തവാവധി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും […]Read More
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സെലക്ഷന്‍ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ. റീനയെ […]Read More
ദില്ലി എംസിഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എഎപി കൗൺസിലർ കൂറുമാറി. ഇദ്ദേഹം ബിജെപിയിൽ ചേർന്നു. ദില്ലി ഭാവൻ വാർഡിൽ നിന്നുള്ള കൗൺസിലർ പവൻ സെഹരാവതാണ് ബിജെപിയിൽ ചേർന്നത്. സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് 35 വോട്ടാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് നാലു സ്ഥാനാർഥികളും ബിജെപിക്ക് മൂന്ന് സ്ഥാനാർത്ഥികളും ആണുള്ളത്. സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടാൻ ബിജെപിക്ക് വേണ്ടത് 105 വോട്ടാണ്. തെരഞ്ഞെടുപ്പിൽ 104 സീറ്റ് നേടിയ ബിജെപിക്ക് ഒരംഗത്തിന്റെ കുറവുണ്ടായിരുന്നു. എന്നാൽ […]Read More
സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ്ണ വില ഇന്നലെയും ഇന്നും കുറഞ്ഞു. ഇതോടെ കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 41,360 രൂപയാണ്.Read More
ഓസ്ട്രേലിയയില്‍ ആണ് വെയിറ്റർക്ക് ടിപ്പായി നാല് ലക്ഷം രൂപ ലഭിച്ചത്. ഏകദേശം £4,000 അഥായത് നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് വെയിറ്ററായ സ്ത്രീക്ക് ടിപ്പ് കിട്ടിയത്. മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറൻ ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറന് ഈ അപ്രതീക്ഷിത സമ്മാനം ലഭിക്കുന്നത്. വന്‍തുക ടിപ്പ് കിട്ടിയപ്പോള്‍ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് […]Read More
കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ക്ലാർക്ക്-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് I) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) 2023 മാർച്ച് 22നകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, റ്റി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്‌സിറ്റി. പി.ഒ, […]Read More
റമദാൻ മാസത്തിൽ സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന വാര്‍ത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോവര്‍ പ്രൈമറി ക്ലാസുകള്‍ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്കും പ്രൈമറി- മിഡിൽ- ഹൈസ്കൂൾ ക്ലാസുകള്‍ 1.30നും അവസാനിക്കും. നേരത്തെ റമദാന് മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളജ്, യൂനിവേഴ്സിറ്റികളിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയത്ത് കഴിയുന്നതിനാല്‍ കടുത്ത ഗതാഗതക്കുരുക്കാണ് […]Read More
അറിവിന്റെ പുതിയ വാതായനങ്ങൾക്ക് വാതിൽ തുറന്ന് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദി ഉദ്ഘാടനം ചെയ്തു. വിവിധ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മാർച്ച് നാലുവരെ നടക്കുന്ന മേളയിൽ വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഫെബ്രുവരി 23, 27, […]Read More