സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘വഴിവെട്ടണം ആചാരമേ നീയിതെന്തു ഭാവിച്ച്’ എന്ന […]Read More
പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുമെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. ഉലുവയിലെ ആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്. ∙ ശരീരഭാരം കുറയ്ക്കാംഅമിത ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ തീർച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വർധിപ്പിക്കുകയും ശരീരതാപനില ഉയർത്തുകയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും […]Read More
കർണാടക രാഷ്ട്രീയത്തിലെ നിർണായക ശക്തിയും ഏറെക്കാലം ബിജെപിയുടെ അമരക്കാനുമായിരുന്ന ബിഎസ് യെദിയൂരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം. ഈ തെരഞ്ഞെടുപ്പിന് മുമ്പേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. ബിജെപിയുടെ കർണാടക ഘടകത്തിന്റെ ലിംഗായത്ത് മുഖമായ യെദിയൂരപ്പ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നാല് തവണ മുഖ്യമന്ത്രിയായ ഏക നേതാവാണ്. […]Read More
അദാനി ഗ്രൂപ്പ് കമ്പനിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി നടത്തിയ നിക്ഷേപങ്ങൾ തിരിച്ചടി നേരിട്ടു. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയുടെ ഓഹരി വിപണി മൂല്യം ഇതാദ്യമായാണ് അതിന്റെ വാങ്ങൽ മൂല്യത്തിന് താഴെയാകുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ വിപണി മൂല്യം 26,861.0 കോടി രൂപയായിരുന്നു. ഇതിന്റെ വാങ്ങൽ മൂല്യമായ 30,127 കോടി രൂപയേക്കാൾ 11 ശതമാനം കുറവാണ് ഇത്. കൃത്യമായി പറഞ്ഞാൽ 11 ശതമാനം കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 22ന് അദാനി ഗ്രൂപ്പിലെ […]Read More
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി ഫെബ്രുവരി 27 മുതൽ ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും. ഉത്സവ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനകൾക്കായി പ്രത്യേക സംഘമെത്തും. അന്നദാനവും താത്കാലിക കടകളും നടത്തുന്നവർക്ക് ലൈസൻസ് / രജിസ്‌ട്രേഷൻ എടുക്കുന്നതിന് തിങ്കളാഴ്ച (ഫെബ്രുവരി 27) മുതൽ ക്ഷേത്രപരിസരത്തുള്ള കൺട്രോൾ റൂമിൽ അക്ഷയ കേന്ദ്രം തുറക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 […]Read More
സൈബീരിയയിലെ തണുത്തുറഞ്ഞ കാട്ടുപ്രദേശത്തു നിന്നും 3500 വർഷം പഴക്കമുള്ള കരടിയുടെ ശരീരം കണ്ടെത്തി. മോസ്കോയിൽ നിന്ന് 4,600 കിലോമീറ്റർ അകലെയുള്ള ന്യൂ സൈബീരിയൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോൾഷോയ് ലിയാകോവ്സ്കി ദ്വീപിലെ പെർമാഫ്രോസ്റ്റിലാണ് കരടിയുടെ ശരീരം കണ്ടെത്തിയത്. യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലാത്ത ശരീരം റെയിൻഡിയർ ഇടയന്മാരാണ് ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഗവേഷകർ എത്തി വിശദമായ പരിശോധന നടത്തി. പരിശോധനയിലാണ് 3500 വർഷത്തിലേറെ പഴക്കമുള്ള കരടിയുടെ ശവശരീരമാണ് ഇതെന്ന് കണ്ടെത്തിയത്. യാകുത്സ്കിലെ നോർത്ത്-ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ ലസാരെവ് […]Read More
-രണ്ട് ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.-നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് പരീക്ഷിക്കുന്നത് ഫലം നല്‍കും.-അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടുക. 30 […]Read More
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യൽ ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടു. ജനുവരി 26നാണ് എലോണ്‍ തിയറ്ററുകളില്‍ എത്തിയത്. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും […]Read More
തിരുവനന്തപുരം നെടുമങ്ങാട് മഞ്ച, ശ്രീകാര്യം എന്നീ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പൊതുവിഷയങ്ങളോടൊപ്പം എഞ്ചിനീയറിംഗ് ട്രേഡുകളിൽ സാങ്കേതിക പരിശീലനവും ടെക്‌നിക്കൽ സ്‌കൂളുകളിൽ നൽകുന്നു. പത്താം ക്ലാസ് വിജയികൾക്ക് ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനൊപ്പം പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് 10% സംവരണവും ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : നെടുമങ്ങാട് മഞ്ച ടെക്‌നിക്കൽ ഹൈസ്‌കൂൾ 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842. ശ്രീകാര്യം ടെക്‌നിക്കൽ ഹൈസ്‌കൂൾ 9447427476, 9400006462, 0471 2590079.Read More
എല്ലാവിധത്തിലും അഭിവൃദ്ധി പ്രാപിച്ച രാജ്യമാണ് സിംഗപ്പൂർ എങ്കിലും ഇന്ന് വലിയൊരു വെല്ലുവിളിയെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ സർക്കാർ. ജനനനിരക്ക് ക്രമാതീതമായി കുറഞ്ഞതാണ് ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോൾ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സിംഗപ്പൂർ സർക്കാർ. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പിതൃത്വ അവധി (paternity leave) ദിനങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സർക്കാർ. ഒരു കുഞ്ഞിൻറെ വരവിൽ അമ്മയോടൊപ്പം തന്നെ അച്ഛനും കൂടുതൽ […]Read More