National Politics

ആറായിരം കിലോ​ റോസാപ്പൂക്കൾ; പ്രിയങ്കക്ക് ഊഷ്മള വരവേൽപ്പ്

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയെ റായ്പൂരിൽ വരവേറ്റത് റോസ് കാർപെറ്റ്. പ്രിയങ്ക വേദിയിലേക്കെത്തുന്ന സിറ്റി എയർപോർട്ടിന് മുന്നിലുള്ള റോഡിന്റെ ഒരു വശത്തുകൂടിയാണ് പ്രിയങ്ക ​ഗാന്ധിക്കായി റോസ് വിരിച്ച പാതയുണ്ടാക്കിയത്. കോൺ​ഗ്രസിന്റെ 85ാം പ്ലീനറി സെഷനിൽ പങ്കെടുക്കാനാണ് പ്രിയങ്ക ​ഗാന്ധി റായ്പൂരിലെത്തിയത്. റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോ​ഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോ​ഗിച്ചിട്ടുള്ളത്. രണ്ടുകിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. റോഡിനിരുവശത്തുമായി പരമ്പരാ​ഗതമായ വേഷവിധാനത്തോടു കൂടിയ നാടൻകലാകാരൻമാർ നൃത്തം ചെയ്തുമാണ് പ്രിയങ്കയെ വരവേറ്റത്. രാവിലെ 8.30ഓടെ സ്വാമി വിവേകാനന്ദ […]Read More

National Politics

മൂന്നാം മുന്നണി വേണ്ട ; കോണ്‍ഗ്രസ് പ്രമേയം

മൂന്നാം മുന്നണി വേണ്ടന്ന് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രമേയം. മുന്നണിയുടെ ഉദയം ബിജെപിക്കാവും നേട്ടമുണ്ടാക്കുകയെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ഐക്യത്തിന് കോണ്‍ഗ്രസ് തയ്യാറെന്നും സമാന മനസ്കരുമായി സഹകരിക്കുമെന്നും സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനും സംസ്ഥാനങ്ങളുടെ അധികാരം കവരാനുമുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന പ്രമേയം, ഗവർണർമാരുടെ അധികാര ദുർവിനിയോഗത്തെ വിമര്‍ശിക്കുന്നുമുണ്ട്. ആന്ധ്രക്കും ജമ്മു കശ്മീരിനുo പ്രത്യേക പദവി എന്നതിനെയും പ്രമേയം പിന്തുണക്കുന്നു. മുൻ അധ്യക്ഷൻമാരും പ്രധാനമന്ത്രിമാരും പ്രവർത്തക സമിതിയിൽ അംഗങ്ങളാകും എന്ന […]Read More

Business Information

വ്യവസായ ഭൂമിയ്ക്കായി അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ വ്യവസായ എസ്റ്റേറ്റുകളിൽ (വേളി, മൺവിള) ഭൂമി നൽകുന്നതിന് ആവശ്യമായ മുൻഗണനാ പട്ടിക തയാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. നടപ്പ് വർഷം ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ പട്ടികയിൽ നിന്ന് വ്യവസായ ഭൂമി അനുവദിച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. വെബ്‌സൈറ്റ് www.industry.kerala.gov.inRead More

Events General Kerala

മാർച്ച് ആറ് മുതൽ സമ്പൂർണ മദ്യനിരോധനം

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാർച്ച് ആറ് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ […]Read More

Health Information Kerala

കഠിനചൂട് ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി

തിരുവനന്തപുരം സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അമിതമായ […]Read More

Business General

ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 590 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More

Gulf Kerala Transportation

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വീണ്ടും സ​ർ​വി​സ് റ​ദ്ദാ​ക്കി

ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് വി​മാ​നം റ​ദ്ദാ​ക്ക​ൽ. ഇ​ത്ത​വ​ണ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് സ​ർ​വി​സ് വെ​ട്ടി​ക്കു​റ​ച്ച​ത്. മാ​ർ​ച്ചി​ൽ ര​ണ്ടു ദി​വ​സം (6, 13 ദി​വ​സ​ങ്ങ​ളി​ൽ) കോ​ഴി​ക്കോ​ട്, കു​​വൈ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​റി​യി​പ്പ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് രാ​വി​ലെ കു​വൈ​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സും തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​മു​ള്ള സ​ർ​വി​സും ഉ​ണ്ടാ​കി​ല്ല. മാ​ർ​ച്ചി​ലെ ആ​ദ്യ ര​ണ്ട് ചൊ​വ്വാ​ഴ്ച​ക​ളി​ലെ സ​ർ​വി​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. സ​ർ​വി​സ് റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.Read More

General

പ്രാദേശിക അവധി: പൊതുപരീക്ഷകൾക്ക് ബാധകമല്ല

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് (വാർഡ് 12) വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രാദേശിക അവധി ഉത്തരവിൽ ഭേദഗതി വരുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഫെബ്രുവരി 27,28 മാർച്ച് ഒന്ന് തിയതികളിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യയന വർഷത്തിന്റെ അവസാനഘട്ടമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പ്രാദേശിക അവധി മുൻനിശ്ചയപ്രകാരമുള്ള […]Read More

Gulf Transportation

താമസവിസയുള്ളവര്‍ക്ക് 3 മാസത്തേക്ക് കുടുംബത്തെയും കൂട്ടാം

യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ദുബായ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ അവസരം ലഭിക്കുക. 22,519 ഇന്ത്യന്‍ രൂപയാണ് വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ചിലവ് വരികയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തുക തിരികെ ലഭിക്കും. വിസാ ചിലവിന് വരുന്ന തുക സെക്യൂരിറ്റി ഡെപ്പോസിറ്റ്: 1,025 ദിര്‍ഹം ( ഇന്ത്യന്‍ രൂപ 23,084)റിക്വസ്റ്റ് ഫീസ്: […]Read More

Gulf Kerala Transportation

ഒ​മാ​ൻ എ​യ​റി​ന്‍റെ ഇ​ര​ട്ട സ​ർ​വി​സ് മ​ല​യാ​ളി​ക​ൾ​ക്ക് ആശ്വാസം

കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദിവസേന ര​ണ്ടു സ​ർ​വി​സു​ക​ൾ ന​ട​ത്താ​നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് റൂ​ട്ടു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള ഒ​മാ​ൻ എ​യ​റി​ന്‍റെ തീ​രു​മാ​നം കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വും. അ​ടു​ത്ത​മാ​സം അ​വ​സാ​നം മു​ത​ലാ​ണ് ഒ​മാ​ൻ എ​യ​ർ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്തും മ​റ്റു സീ​സ​ണു​ക​ളി​ലും ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തു​മൂ​ലം അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് കു​റ​വു​വ​രും. ഒ​മാ​ൻ എ​യ​റി​ന്‍റെ പു​തി​യ വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ൾ പ്ര​കാ​രം ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ച മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന ആ​ദ്യ വി​മാ​നം രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 8.05ന് ​കോ​ഴി​ക്കോ​​ട്ടെ​ത്തും. ഉ​ച്ച​ക്ക് 2.05ന് ​പു​റ​പ്പെ​ടു​ന്ന […]Read More