സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്. മാർച്ചിലെ രണ്ടാം ദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 41,400 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി 5175 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.Read More
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ സ്റ്റാക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയെക്കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയിൽ ”കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം” എന്ന തന്റെ പുസ്തകം ബിൽ ഗേറ്റ്‌സ് രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു. ശതകോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്‌സ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്‌നം പരിഹരിക്കാൻ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ഇന്ത്യ […]Read More
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 വിദേശമന്ത്രി ഉച്ചകോടി ഇന്ന് നടക്കും. പങ്കെടുക്കുന്ന വിദേശമന്ത്രിമാർ ബുധനാഴ്ച എത്തിത്തുടങ്ങി. ഇന്നാണ് പ്രധാന ചർച്ചകൾ നടക്കുക. ജി20 അംഗരാജ്യങ്ങളിലെയും അധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തുന്ന രാജ്യങ്ങളിലെയുമടക്കം 40 ഓളം വിദേശമന്ത്രിമാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ പൊതുധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കെ, ഫലം മുൻ കൂട്ടി പറയാനാവില്ലെന്ന അഭിപ്രായവുമായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര. യുക്രെയ്ൻ പ്രതിസന്ധി ഉച്ചകോടിയിൽ പ്രധാന ചർച്ചയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ൻ പ്രതിസന്ധിയുടെ […]Read More
മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പെൻഷൻ ഫണ്ട് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പെൻഷൻ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കും. ഇതോടെ കൂടുതൽപേരെ പദ്ധതിയിൽ ഉൾപ്പെടുത്താനാകും. ഫണ്ട് രൂപവത്കരിച്ചാലുടൻ പെൻഷൻ വർധനയുടെ കാര്യത്തിലും കുടിശ്ശികയുടെ കാര്യത്തിലും പരിഹാരമുണ്ടാകും. മാധ്യമങ്ങൾക്ക് പരസ്യയിനത്തിൽ നൽകാനുള്ള കുടിശ്ശിക അടുത്ത ബജറ്റ് വിഹിതത്തിലൂടെ നൽകാൻ നടപടി സ്വീകരിക്കും. മാധ്യമ പ്രവർത്തകർക്കായി ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ നടപ്പാക്കിവരുകയാണ്. മാധ്യമങ്ങളുടെ പിന്തുണയോടെ ജീവനക്കാരുടെ പെൻഷൻ വിപുലീകരിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ […]Read More
ചിറയിൻകീഴ് വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സന്ധ്യയും, പുരസ്കാര വിതരണവും നടന്നു. തിരുവനന്തപുരം റേഞ്ച് ഐജി ജി. സ്പർജൻകുമാർ ഐപിഎസ് സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു പുരസ്കാര വിതരണം നടത്തി. ചിറയിൻകീഴ് രത്ന പുരസ്കാരങ്ങൾ ന്യൂരാജസ്ഥാൻ മാർബിൾസ് എംഡി വിഷ്ണുഭക്തനും, ചിറ. ഗ്രാമ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിതയും ഏറ്റുവാങ്ങി. കർമ്മ രത്ന പുരസ്കാരം സ്റ്റേറ്റ് ക്രൈം റിക്കാർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ആർ പ്രതാപൻ നായരും, അധ്യാപക […]Read More
ദുബൈയുടെ ജലപാതകളെ ഇളക്കിമറിക്കുന്ന ദുബൈ ഇന്റർനാഷനൽ ബോട്ട് ഷോ ബുധനാഴ്ച മുതൽ അഞ്ചുവരെ നടക്കും. ദുബൈ ഹാർബറിൽ നടക്കുന്ന ബോട്ട് ഷോയിൽ 175 ജലയാനങ്ങൾ അണിനിരക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30,000 സന്ദർശകരെത്തും. ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയിൽ ഒന്നാണിത്. ലോകപ്രശസ്തമായ ബോട്ടുകളുടെ സംഗമമാണ് ഇവിടെ അരങ്ങേറുന്നത്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ദുബൈ ഹാർബർ. ഇവിടെ 700 ബോട്ടുകൾക്കുള്ള ബെർത്തുണ്ട്. സൂപ്പർ യാനങ്ങൾക്ക് മാത്രമായുള്ള ആദ്യ തീരമാണിത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, […]Read More
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ്ണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5160 രൂപയായി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് വില 41,280 രൂപയാണ്.Read More
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫും പിടിച്ചെടുത്തു. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, […]Read More
വസ്ത്രത്തിലും ഹെയർസ്റ്റൈലിലും ന്യൂലുക്ക് വരുത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ചാണ് രാഹുൽഗാന്ധി എത്തിയിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയിൽ താടിയും മുടിയും വളർത്തി കാണപ്പെട്ട രാഹുൽഗാന്ധിയുടെ നിലവിലെ മാറ്റം മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരിക്കുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെയായിരുന്നു രാഹുലിന്റെ ഭാരത്ജോഡോ യാത്ര. യാത്രയിലുടനീളം വെളുത്ത ടീഷർട്ടും നീട്ടിവളർത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്ക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക്ക് അതേ രീതിയിൽ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോൾ കാംബ്രിഡ്ജ് […]Read More
തമിഴ് മുഖ്യമന്ത്രി സ്റ്റാലിന് ഇന്ന് 70ാം പിറന്നാൾ. തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി 2021ലാണ് സ്റ്റാലിൻ ചുമതലയേറ്റത്. സിനിമാതാരം രജനികാന്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാലിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. ദീർഘകാലം ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് രജനീകാന്ത് ആശംസിച്ചു. സ്റ്റാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ഡിഎംകെ തമിഴ്നാട്ടിൽ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷപാർട്ടികളുടെ ഐക്യസംഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം. ചെന്നൈ നന്ദനത്തുള്ള വൈഎംസിഎ ഗ്രൗണ്ടിലാണ് മെഗാറാലി നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, […]Read More