ഗ്യാസ് ഏജന്‍സിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്യാസ് വിതരണം ചെയ്യുന്നത് സൗജന്യമായാണെന്ന് മന്ത്രി ജി.ആര്. അനില്‍ നിയമസഭയെ അറിയിച്ചു. അഞ്ച് കിലോമീറ്ററിന് മുകളിലുള്ള നിരക്കുകള്‍ ഓരോ ജില്ലയിലും വ്യത്യാസപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. അധിക ഡെലിവറി ചാര്‍ജ് ഈടാക്കുന്നതിനെതിരെ കലക്ടര്‍, സിവില്‍ സപ്ലൈസ് കമീഷണര്‍, ജില്ല സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈസ് ഓഫിസര്‍ എന്നിവര്‍ക്കും ഓരോ ജില്ലയിലും മൂന്നു മാസത്തിലൊരിക്കല്‍ പരാതി നല്‍കാം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ എല്ലാ ജില്ലകളുടെയും ഡെലിവറി ചാര്‍ജ് […]Read More
ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു രേഖകൾ ആണ് ആധാർ കാർഡും, പാൻ കാർഡും. ബാങ്ക് ഇടപാടിനും മറ്റുമായി ഈ രേഖകൾ അത്യാവശ്യവുമാണ്. അതിനാൽ തന്നെ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കൃത്യസമയത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കേണ്ടതുണ്ട് . ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി മാർച്ച് 31 ആണ് ആദായനികുതി വകുപ്പിന്റെ ഉത്തരവ് പ്രകാരം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ ഏപ്രിൽ മുതൽ പ്രവർത്തന രഹിതമാക്കും. പാൻ പ്രവർത്തന രഹിതമായാൽ […]Read More
വിൻസി അലോഷ്യസ് പ്രധാന കഥാപാത്രമായ ചിത്രമാണ് ‘രേഖ’. ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് വളരെ വേഗം മാറിയിരുന്നു. എന്തായാലും ‘രേഖ’ ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതില്‍ ചിത്രത്തിലെ നായിക വിൻസി നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ‘രേഖ’യെ പ്രശംസിച്ച് ഒട്ടേറെ പേര് രംഗത്ത് എത്തുകയും ചെയ്തിരുന്നു. മാര്‍ച്ച് 10ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് രേഖയുടെ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.Read More
ഖത്തര്‍ ലോകകപ്പ് മെസിക്ക് സമ്മാനിച്ചതില്‍ സഹതാരങ്ങളുടെ പിന്തുണ വലുതായിരുന്നു. അതിനുള്ള പ്രത്യുപകാരം ചെയ്യുകയാണ് ഇപ്പോൾ മെസി. ഫുട്ബോള്‍ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന് അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസി. ഇതിനായി 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും […]Read More
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം മുതൽ യാത്രക്കാരുടെ മുഖം തിരിച്ചറിയൽ സംവിധാനം നിലവിൽ വരുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. യാത്ര സുഗമമാക്കുന്നതിനുവേണ്ടിയാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നതെന്നും മുഖം തിരിച്ചറിയൽ പദ്ധതിയുടെ മുന്നൊരുക്കം 50 ശതമാനം പൂർത്തിയായെന്നും അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു. 2022ൽ ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 84.73 ശതമാനം വർധിച്ച് 1.3 കോടിയിലെത്തിയിരുന്നു. 2021ൽ […]Read More
ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുള്ള ആകാശ എയർ രാജ്യത്തെ ഏറ്റവും പുതിയ എയർലൈനാണ്. എയർ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാർ എയർബസിനും ബോയിങ്ങിനും നൽകി ദിവസങ്ങൾക്ക് ശേഷമാണ് ആകാശ എയറിന്റെ പ്രഖ്യാപനം. ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ, പുതിയ ഫ്ലൈറ്റുകൾക്കായി 300-ലധികം പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആകാശ എയറിന് 3,500 […]Read More
ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗ്ൾ പേ സേവനം ഇനി കുവൈറ്റിലും ലഭ്യമാകും. നാഷനൽ ബാങ്ക്, കമേഴ്സ്യൽ ബാങ്ക്, ബുർഗാൻ ബാങ്ക്, അഹ്ലി യുനൈറ്റഡ് ബാങ്ക് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഗൂഗ്ള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ലഭ്യമാകുമെന്ന് അറിയിച്ചു. സുരക്ഷപരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് പണമിടപാട് നടത്താന്‍ അനുമതി നല്‍കിയത്. കാർഡ് പേമെന്റുകൾ സ്വീകരിക്കുന്ന രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഗൂഗ്ള്‍ പേ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതോടെ ആളുകൾക്ക് ആന്‍ഡ്രോയ്ഡ് ഫോണില്‍നിന്നും സ്മാർട്ട് വാച്ചുകളില്നിന്നും […]Read More
ഫുട്ബാളിന്റെ മഹാപൂരം കഴിഞ്ഞു. ഇനി ഖത്തറിൽ ക്രിക്കറ്റ് മാമാങ്കം തുടങ്ങാൻ പോകുന്നു. മുൻകാല സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിന് രാജ്യം വേദിയാവുകയാണ്. മാർച്ച് 10 മുതൽ 20 വരെ യാണ് കാളി നടക്കുന്നത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പത്തുദിനം നീണ്ട മത്സരത്തിൽ മാറ്റുരക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് ടീമുകൾ എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ […]Read More
സൗദിയിൽ നിർമ്മാണത്തിലിരിക്കുന്ന ഏകദേശം 1,705 പുതിയ ഫാക്ടറികൾ ഈ വർഷം ഉൽപാദനത്തിലേക്കു വരുമെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി അൽബദർ ഫൗദ പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ൽ 77,000 തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ 2022ൽ വ്യവസായിക മേഖലയിൽ 52,000 തൊഴിലവസരങ്ങളെ ഉണ്ടായുള്ളൂ. ഇത് ഒരു നെഗറ്റിവ് സൂചകമല്ല. മറിച്ച്, ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന പദ്ധതിയുടെ ഫലങ്ങളുടെ നല്ല സൂചനകളാണ് ഇതു നൽകുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള ജോലികൾ […]Read More
കുടുംബ വിസയെടുക്കുന്നവർക്ക് പുതിയ നിബന്ധനയുമായി യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി. 10,000 ദിർഹമെങ്കിലും ശമ്പളമുള്ളവർക്ക് മാത്രമേ അഞ്ചു കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയു എന്നാണ് പുതിയ നിബന്ധന. ആറുപേരുണ്ടെങ്കിൽ 15,000 ദിർഹം ശമ്പളമുണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ നിലവിൽവന്ന യു.എ.ഇ കാബിനറ്റ് നിയമപ്രകാരം ഫെഡറൽ അതോറിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഉത്തരവിറക്കിയത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നയാൾക്ക് ആവശ്യമായ താമസ സൗകര്യമുണ്ടായിരിക്കണം. ആറുപേരിൽ കൂടുതലുണ്ടെങ്കിൽ ഡയറക്ടറേറ്റ് ജനറൽ അപേക്ഷ വിലയിരുത്തും. ഇതിനുശേഷം മാത്രമേ […]Read More