രണ്ടു മാസം മുമ്പ് ലോകത്തെ അതിശയിപ്പിച്ച് സമാപിച്ച ലോകകപ്പ് ഫുട്ബാളിന് അന്താരാഷ്ട്ര അംഗീകാരമായി ഏറ്റവും മികച്ച സ്പോർട്സ് ടൂറിസം അവാർഡ്. അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയയുടെ പുരസ്കാരം ബെർലിനിൽ വ്യാഴാഴ്ച സമാപിച്ച ഐ.ടി.ബി പ്രദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. 150ലധികം രാജ്യങ്ങളും 10,000ത്തിലധികം പ്രദർശകരും പങ്കെടുക്കുന്ന ലോകത്തിലെ വലിയ പ്രദർശനങ്ങളിലൊന്നാണ് ഐ.ടി.ബി ബെർലിൻ. വേൾഡ് ടൂറിസം ഓർഗനൈസേഷൻ, അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയ, അറബ് ടൂറിസം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രദർശനത്തിലെ ജോർഡൻ പവിലിയനിൽ നടന്ന ചടങ്ങിൽ ജോർഡൻ […]Read More
റമദാനില്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പ്രതിദിന അദ്ധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ദുബൈയിലെ സ്വകാര്യ സ്‍കൂളുകളുടെ നിയന്ത്രണ ചുമതലയുള്ള ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്‍കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. ചില സ്‍കൂളുകള്‍ ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ […]Read More
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 20ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്. ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 18,210 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പതിനായിരത്തോളം പേർക്ക് കവർ നമ്പർ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് വരും ദിവസങ്ങളിൽ നൽകും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേനയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കേണ്ടത്. 12 വയസ്സിന് മുകളിലുള്ളവർക്കാണ് അവസരം.Read More
മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രഥമ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ ചെയര്‍മാനും എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബൈജു ചന്ദ്രന്‍, ദൃശ്യമാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആര്‍. പാര്‍വതീദേവി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര […]Read More
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് കാര്യവട്ടം എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നിയുക്തി മെഗാ ജോബ് ഫെയര്‍ 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിലെ തിരുവനന്തപുരം പോര്‍ട്ടലില്‍ മാര്‍ച്ച് 14 2.00 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ deetvpm.emp.br@kerala.gov.in എന്ന വിലാസത്തില്‍ ഇമെയില്‍ സന്ദേശം […]Read More
വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (എൻ.ഐ.എഫ്.എൽ). ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ഉദ്ഘാടനം മാർച്ച് 14-ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ രണ്ടാം നിലയിലാണ് എൻ.ഐ.എഫ്.എൽ പ്രവർത്തനം തുടങ്ങുന്നത്. വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ […]Read More
അഗ്നിവീർ (ആർമി)-യിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്കും റിക്രൂട്ട്‌മെന്റ് റാലിക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 2023 മാർച്ച് 20 വരെ നീട്ടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായി ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (എട്ടാം ക്ലാസ്, 10-ാം ക്ലാസ്) അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് ഓൺലൈൻ പ്രവേശന പരീക്ഷയും റിക്രൂട്ട്‌മെന്റ് റാലിയും നടത്തുന്നത്.Read More
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അവസരം. ഓൺലൈൻ അപേക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 2023 മാർച്ച് 17 മുതൽ മാർച്ച് 31 വരെയാണ്. കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://agnipathvayu.cdac.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. 2002 ഡിസംബർ 26 നും 2006 ജൂൺ 26 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്. എൻറോൾ ചെയ്യുമ്പോൾ ഉയർന്ന പ്രായപരിധി 21 വയസ്സ്. വിശദമായ വിജ്ഞാപനം https://Agnipathvayu.cdac.in, https://careerindianairforce.cdac.in […]Read More
അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ തീയതികളില്‍ (മാര്‍ച്ച് 11, 12) സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. മ്യൂസിയത്തെ റേഡിയോ പാർക്ക്, കല്ലമ്പലം ചാത്തൻപാറ കെ.റ്റി.സി.റ്റി ബി.എഡ് കോളേജ് എന്നിവിടങ്ങളിലാണ് പരിശീലനം. ദിവസേന നാലു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ […]Read More
ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയിലൂടെ വ്യവസായത്തില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി ആര്‍ അനില്‍. തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള ‘അനന്തപുരി മേള 2023’ പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ഒരു ലക്ഷം ലക്ഷ്യമിട്ടപ്പോള്‍ ഒരു ലക്ഷത്തി നാല്പതിനായിരം സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. നിരവധി ഉത്പന്നങ്ങള്‍ സമൂഹത്തിന് പരിചയപ്പെടുത്താനും ജനപ്രീതിയുണ്ടാക്കാനും ഇതിലൂടെ സാധിച്ചുവെന്നും മന്ത്രി […]Read More