കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 591 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. […]Read More
ഗൂഗിൾ ട്രാൻസലേറ്ററിനെ ആശ്രയിക്കുന്നവർക്ക് സന്തോഷ വാര്‍ത്ത. ഗൂഗിൾ ട്രാൻസലേറ്ററിൽ പുതിയ അപ്ഡേറ്റ് എത്തിയിട്ടുണ്ട്. ട്രാൻസലേറ്ററിന്റെ വെബ് പതിപ്പില്‍ ഇനി മുതൽ ചിത്രങ്ങളിലെ എഴുത്തും ട്രാൻസലേറ്റ് ചെയ്യാനാകും. ഇതിനായി ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബിൽ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്സൈറ്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ ഇമേജ് ടാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളിലെ എഴുത്ത് ട്രാൻസലേറ്റ് ചെയ്യുന്നതിനായി ഇമേജ് ടാബിൽ ക്ലിക്ക് ചെയ്യണം. അതിനു ശേഷം ജെപിജി, ജെപിഇജി, പിഎൻജി ഫോർമാറ്റുകളിലുള്ള ചിത്രങ്ങൾ അപ് ലോഡ് ചെയ്താൽ മതിയാകും. അപ്ലോഡ് ചെയ്ത ഉടനെ ചിത്രത്തിലെ […]Read More
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളിൽ വിവിധ തസ്തികകളിലായി 11 മാസത്തെ കരാർ നിയമനത്തിന് 167 ഒഴിവുണ്ട്. സേവന കാലാവധി ഒരുവർഷത്തേക്കുകൂടി നീട്ടിക്കിട്ടാവുന്നതാണ്. മെഡിക്കൽ ഓഫിസർ (28), മെഡിക്കൽ സ്പെഷലിസ്റ്റ് (5), ഡെന്റൽ ഓഫിസർ (11), ഗൈനകോളജിസ്റ്റ് (3), റേഡിയോളജിസ്റ്റ് (3), ഓഫിസർ ഇൻചാർജ് (6), റേഡിയോഗ്രാഫർ (3), ലാബ് അസിസ്റ്റന്റ് (8), ലാബ് ടെക്നീഷ്യൻ (9), ഫിസിയോതെറാപ്പിസ്റ്റ് (1), ഫാർമസിസ്റ്റ് (13), നഴ്സിങ് അസിസ്റ്റന്റ് (7), ഡെന്റൽ ഹൈജീനിസ്റ്റ് (13), ഐ.ടി നെറ്റ്വർക് […]Read More
ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായി പരിശോധനകൾ ശക്തമാക്കും. പൊതുസ്ഥലങ്ങളില്‍ നിന്ന് പിടിയിലാകുന്ന ഭിക്ഷാടകരെ നാടുകടത്തുമെന്നും ഇവരുടെ സ്പോൺസർക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക കാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്. യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തി പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നതായി ശ്രദ്ധയിൽപെട്ടതായും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി […]Read More
ലോകകപ്പ് ഫുട്ബാളിന്റെ മനോഹര കാഴ്ചകൾക്കു വേദിയായ ലുസൈലിൽ ഇന്നു മുതൽ രുചിയുടെ ഉത്സവകാലം. 12ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ലുസൈലിൽ തുടക്കമാവും. ഖത്തർ എയർവേസ്-ഖത്തർ ടൂറിസം സംയുക്തമായാണ് രുചിപ്പെരുമയുടെ ഈ മേളം തീർക്കുന്നത്. ലുസൈൽ ബൊളെവാഡിലെ ലുസൈൽ ടവറിനും അൽ സദ്ദ് പ്ലാസക്കുമിടയിലെ വിശാലമായ ഇടമാണ് അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ വേദിയാവുന്നത്. ലോകകപ്പ് ഫൈനലിനു പിന്നാലെ ലയണൽ മെസ്സിയും സംഘവും ആഘോഷം നയിച്ച വേദി കൂടിയായിരുന്നു ഇത്. ശനിയാഴ്ച ആരംഭിച്ച് മാർച്ച് 21 വരെ നീണ്ടുനിൽക്കും. ലോകത്തിന്റെ […]Read More
സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ലുലു ജീവനക്കാർ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’വിസ്മയക്കാഴ്ചയായി. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സ്വദേശീ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ് 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സൗദി അറേബ്യയുടെ ദേശീയ പതാക സൃഷ്ടിച്ചത്. മഞ്ഞുപൊതിഞ്ഞു നിന്ന പ്രഭാതത്തിൽ ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാൾ ക്ലബ്ബ് സ്റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന് ഹരിത പതാകയായി മാറിയത്. ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട് ലുലു ജീവനക്കാർ പതാകയുടെ ആകൃതിയിലും […]Read More
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17-ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക. അഞ്ചു ദിവസത്തില്‍ […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 592 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More
താമസ ഇടങ്ങളിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്കെതിരെ കർശന നടപടിയുമായി മസ്കറ്റ് മുനിസിപ്പാലിറ്റി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ച് നഗരങ്ങളിലും മറ്റും ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിടുന്നവർ പിഴക്കൊപ്പം തടവുശിക്ഷയും അനുഭവിക്കേണ്ടിവരും. ബാൽക്കണിയിലും മറ്റു പൊതുജനങ്ങളുടെ ശ്രദ്ധ പതിയുന്ന ഇടങ്ങളിലും വസ്ത്രം ഉണക്കാനിടുന്നവർക്ക് ചിലപ്പോൾ 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ ഒരു ദിവസം മുതൽ ആറു മാസം വരെ തടവുശിക്ഷയും ലഭിക്കും. മറ്റു നിരവധി മാർഗനിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നുണ്ടെങ്കിൽ അവ […]Read More
സൗദി അറേബ്യയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡ് വിസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു. ഓൺലൈനിലൂടെ അപേക്ഷിച്ച് വിസ നേടാനാവും. ഇന്ത്യൻ വിസ ഓൺലൈൻ (https://indianvisaonline.gov.in/evisa/tvoa.html) എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ https://eoiriyadh.gov.in/page/visa-services/ എന്ന സൈറ്റിൽ നിന്ന് ലഭിക്കും.Read More