റമദാനിൽ മദീനയിലെ സിറ്റി ബസുകളുടെ സർവിസ് പദ്ധതി പ്രഖ്യാപിച്ചു. മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിനുള്ള ബസ് സർവിസ് മദീന വികസന അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. റമദാനിലെ യാത്ര എളുപ്പമാക്കുന്നതിനായി പല റൂട്ടുകളിലായി നിരവധി ബസുകളാണ് സർവിസിനായി ഒരുക്കുന്നത്. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ഹറമൈൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് മുഴുസമയം ബസ് സർവിസുണ്ടാകും. ഖാലിദിയ, മിഖാത്ത്, സയ്യിദ് അൽശുഹാദ, അൽ ആലിയ, ത്വയ്യിബ സർവകലാശാല, അൽഖസ്വ എന്നിവിടങ്ങളിൽനിന്ന് പുലർച്ച മൂന്നുമുതൽ വൈകീട്ട് മൂന്ന് വരെയും […]Read More
കഴിഞ്ഞ വർഷം നടന്ന ‘ജിദ്ദ സീസൺ’ മെഗാ പരിപാടിയുടെ വൻ വിജയത്തെത്തുടർന്ന് ഈ വർഷവും തനതായ രീതിയിൽ വിവിധ പരിപാടികൾ നടത്തുമെന്ന് ജിദ്ദ ഗവർണറേറ്റിലെ നാഷണൽ കലണ്ടർ കമ്മിറ്റി ചെയർമാൻ പ്രിൻസ് അബ്ദുല്ല ബിൻ ബന്ദർ അറിയിച്ചു. ‘വർഷം മുഴുവനും പരസ്പരം ഒരുമിച്ച്’ എന്ന മുദ്രാവാക്യത്തിന് കീഴിൽ ഈ വർഷത്തെ ജിദ്ദ ഇവന്റ്സ് കലണ്ടർ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 അവസാനം വരെ ജിദ്ദയിൽ ഗംഭീരമായ പരിപാടികളുടെ ഒരു നിര തന്നെ അവതരിപ്പിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ […]Read More
ദുബൈ നഗരത്തിലെ സേവനസന്നദ്ധരുടെ ഒത്തൊരുമയും ആവേശവും ഒരിക്കൽകൂടി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. സിറിയയിലും തുർക്കിയയിലും ഭൂകമ്പ ദുരിതത്തിലായവർക്കുവേണ്ടി ആവശ്യവസ്തുക്കൾ പാക്ക് ചെയ്യാൻ സ്വദേശികളും താമസക്കാരുമായ ആയിരക്കണക്കിന് വളന്റിയർമാരാണ് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. അക്ഷീണപ്രയത്നത്താൽ മണിക്കൂറുകൾക്കകം 15,000 ബോക്സുകളിൽ സഹായ വസ്തുക്കൾ പാക്ക് ചെയ്ത് പൂർത്തിയാക്കാനും സാധിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റുമായി (ഇ.ആർ.സി) സഹകരിച്ച് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് സംഘടിപ്പിക്കുന്ന ‘ബ്രിഡ്ജസ് ഓഫ് ഗിവിങ്’ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യു.എ.ഇ […]Read More
വിദേശത്തു നിന്ന് വ്യക്തിപരമായ ആവശ്യത്തിന് മരുന്നുകൊണ്ടുവരുന്നതിന് ഇലക്ട്രോണിക് പെർമിറ്റുകൾ നൽകുന്ന സംവിധാനത്തിന് തുടക്കമായി. യു.എ.ഇ രോഗപ്രതിരോധ, ആരോഗ്യ മന്ത്രാലയമാണ് പ്രവാസികൾക്ക് അടക്കം സൗകര്യപ്രദമാകുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും ഇ-പെർമിറ്റ് അനുവദിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇ-പെർമിറ്റുകൾ എടുക്കാതെ വരുന്ന യാത്രക്കാരുടെയും താമസക്കാരുടെയും മരുന്നുകളും ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടതായി വരും. സംശയകരമായ മരുന്നുകളാണെങ്കിൽ ചിലപ്പോൾ തടഞ്ഞുവെക്കുകയും ചെയ്യും. ഈ സാഹചര്യമൊഴിവാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം. രണ്ട് സേവനങ്ങളും ലഭ്യമാകാൻ മന്ത്രാലയം വെബ്സൈറ്റിലോ സ്മാർട്ട് […]Read More
ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് പൂർണമായും നിർത്തുന്നു. ഈ സർവിസുകളുടെ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. സർവിസുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് എം.പി നൽകിയ കത്തിന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ എല്ലാ ദിവസവും ദുബൈയിൽനിന്നും കോഴിക്കോട്ടേക്ക് പുലർച്ച 2.20നും വൈകീട്ട് 4.05നും എയർ ഇന്ത്യ എക്സ്പ്രസിന് സർവിസ് ഉണ്ട്. എയർ ഇന്ത്യയുടെ […]Read More
2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of persons with Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിന് സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ അടുത്ത ഘട്ട പരിശോധന സാമൂഹ്യ നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും ചേർന്ന് പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസ വകുപ്പിലെ 30 പ്രവേശന തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യതകൾ പരിശോധിച്ചു തയാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. […]Read More
സാംസ്കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തി ശ്രീനാരാണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. ആലുവ അദ്വൈതാശ്രമത്തിൽ മാർച്ച് 15 മുതൽ 21 വരെയാണ് കോഴ്സ് നടക്കുക. കോഴ്സിന്റെ ഉദ്ഘാടനം രാവിലെ 10ന് പ്രൊഫസർ എം.കെ സാനു നിർവഹിക്കും. രജിസ്റ്റർ ചെയ്തവർ അന്നേദിവസം രാവിലെ ആലുവ അദ്വൈതാശ്രമത്തിൽ എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു.Read More
സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നുവെന്ന് സഞ്ജു പറയുന്നു. ‘ഏഴാമത്തെ വയസ്സിൽ സൂപ്പർ രജനി ആരാധകനാണ്,, ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി’, എന്നാണ് ഫോട്ടോയ്ക്ക് […]Read More
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ എല്ലാ ജില്ലകളിലും പോലീസ് സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിങ് കുട്ടികളും മുതിര്‍ന്ന വനിതകളും ഉള്‍പ്പെടെയുളളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അതിക്രമങ്ങള്‍ നേരിടുന്നതിനുളള ബാലപാഠങ്ങള്‍ പകര്ന്നുനല്കുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി നടത്തിയ സ്വയം പ്രതിരോധ പരിശീലന പരിപാടി സമാപിച്ചു. സംസ്ഥാനത്ത് 8125 പേരാണ് പ്രായഭേദമന്യേ പരിശീലനത്തില്‍ പങ്കെടുത്തത്. സിനിമാതാരങ്ങളും ജനപ്രതിനിധികളും വിവിധ ജില്ലകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. സ്വയം പ്രതിരോധമുറകളില്‍ പ്രത്യേക പരിശീലനം നേടിയ […]Read More
മാർച്ച് 17വരെ നീളുന്ന ഖത്തർ ഒളിമ്പിക് കമ്മിറ്റി ബീച്ച് ഗെയിംസിന് കതാറ കൾചറൽ വില്ലേജിൽ തുടക്കമായി. കടൽ വിനോദ കായിക മത്സരങ്ങളുടെ മൂന്നാം പതിപ്പിനാണ് ദോഹ വേദിയാവുന്നത്. ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ, ത്രീ ത്രീ ബീച്ച് ബാസ്കറ്റ്ബാൾ, ബോക്സിങ്, കരാട്ടേ, നീന്തൽ ഉൾപ്പെടെ വിവിധ മത്സരങ്ങളിലായി 800ഓളം പേർ പങ്കാളികളാകും. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി അഞ്ച് ലക്ഷം റിയാലാണ് സമ്മാനത്തുക. ഖത്തറിലെ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് ഗെയിംസിൽ മാറ്റുരക്കുന്നത്. ഖത്തർ ഒളിമ്പിക് കമ്മിറ്റി […]Read More