Entertainment

നടി വഹീദ റഹ്‍മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം

മുതിര്‍ന്ന ബോളിവുഡ് താരം വഹീദ റഹ്‍മാന് ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 1938 ല്‍ ഇന്നത്തെ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ റഹ്‍മാന്‍റെ ജനനം. തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നര്‍ത്തകിയുടെ വേഷത്തില്‍ 1955 ലാണ് വഹീദ റഹ്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിഐഡി എന്ന ബോളിവുഡ് അരങ്ങേറ്റചിത്രത്തിന് മുന്‍പ് മറ്റൊരു […]Read More

Business Kerala

സ്വർണവില താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട ദിവസമായി മാറ്റമില്ലാതെ തുടർന്ന് സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,800 രൂപയാണ്.Read More

Information

സെറ്റ് പരീക്ഷ ; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷന്‍ ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്‍റെ പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും. നാളെ മുതലാണ് (സെപ്തംബര്‍ 25) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. ഒക്ടോബര്‍ 25ന് വൈകിട്ട് […]Read More

Entertainment

സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു

മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്ര സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു കെ ജി ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്. പല തവണ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‍നാടനത്തിലൂടെ കെ ജി ജോര്‍ജ് സംവിധായകനായി അരങ്ങേറി. സ്വപ്‍നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ ക്ലാസിക്കായ യവനികയ്‍ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. നാല്‍പത് വര്‍ഷത്തിനിടെ […]Read More

Information

പിഎസ്‍സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം

കോഴിക്കോട് നിപ ബാധയെ തുടർന്ന് പി എസ് സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം. കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങൾക്കാണ് മാറ്റമുള്ളതായി അറിയിച്ചിരിക്കുന്നത്. കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റർ 1 ജിവിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്. മത്സരാർത്ഥികൾക്ക് പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. സെപ്റ്റംബര്‍ 26 ന് നടക്കേണ്ട് പി എസ് സി പരീക്ഷയുടെ കേന്ദ്രങ്ങളാണ് മാറ്റിയത്.Read More

Kerala Transportation

രണ്ടാം വന്ദേഭാരതിന്റെ ബുക്കിങ് തുടങ്ങി

ബുധനാഴ്ച മുതൽ റെഗുലർ സർവിസ്​ ആരംഭിക്കുന്ന രണ്ടാം വ​ന്ദേഭാരതിലേക്കുള്ള സീറ്റ്​ റിസർവേഷൻ ആരംഭിച്ചു. ഏഴ്​ ചെയർകാറുകളും ഒരു എക്സിക്യൂട്ടിവ്​ കോച്ചുകളുമുള്ള വന്ദേഭാരതിൽ വേഗത്തിലുള്ള ടിക്കറ്റ്​ ബുക്കിങ്ങാണ്​ ആദ്യദിവസം. ഞായറാഴ്ച ഉച്ചക്ക്​​ 12ന്​ കാസർകോടാണ്​ ​ട്രെയിനിന്‍റെ ഫ്ലാഗ്​ഓഫ്​ ചടങ്ങ്​. അറ്റകുറ്റപ്പണികൾ ഉള്ളതിനാൽ തിരുവനന്തപുരം-കാസർകോട്​ വ​ന്ദേഭാരത്​ (20632) തിങ്കളാഴ്​ചകളിൽ സർവിസ് നടത്തില്ല. കാസർകോട്​-തിരുവനന്തപുരം വന്ദേഭാരത്​ (20631) ചൊവ്വാഴ്ചകളിലും. ഫലത്തിൽ ബുധനാഴ്ച മുതലാണ്​ ഇരുദിശകളിലേക്കും ഓടിത്തുടങ്ങുക. വേഗമേറിയ ട്രെയിനായതിനാൽ യാത്രാവശ്യകത ഏറെയാണെങ്കിലും എട്ട്​ ബോഗികളേ ഉള്ളൂവെന്നതാണ്​ പരിമിതി. ഒന്നാം വ​ന്ദേഭാരതിന്​ 16 […]Read More

Sports

ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭ തുടക്കം

ഏഷ്യ വൻകരയുടെ ഒളിമ്പിക്‌സിന് ചൈനയിലെ ഹാങ്ചൗയില്‍ ഔദ്യോഗിക തുടക്കം‌. ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഏഷ്യന്‍ ഗെയിംസിന് തുടക്കമായത്. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിൻപിങ് മുഖ്യാതിഥിയാകുന്ന ചടങ്ങ് പുരോഗമിക്കുകയാണ്. ഉദ്ഘാടന മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യയ്ക്കായി ഹോക്കി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങും ബോക്‌സർ ലവ്‌ലിൻ ബൊർഗോഹെയ്‌നുമാണ് ദേശീയപതാകയേന്തുന്നത്. 45 രാജ്യങ്ങളില്‍ നിന്നായി 12,417 കായികതാരങ്ങള്‍ ഇത്തവണത്തെ വന്‍കരപ്പോരിനിറങ്ങുന്നു. മൂന്നാംതവണയാണ്‌ ചൈന ഏഷ്യൻ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കുന്നത്.Read More

Education Information

കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25ന് തുറക്കും

നിപ്പ വൈറസ് വ്യാപന ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. അതേസമയം, കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരും. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ പതിവുപോലെ എത്തിച്ചേരണം. മാസ്‌കും സാനിറ്റൈസറും നിർബന്ധം ആണ്.Read More

Health Information

മന്ദാഹാസം പദ്ധതിയിൽ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വച്ചു നൽകുന്ന മന്ദാഹാസം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2343241Read More

Viral news

ആര്യാടന്‍ പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്

കോണ്‍ഗ്രസിന്റെ എക്കാലത്തെയും മികച്ച നിയമസഭാ സാമാജികരിലൊരാളായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ സ്മരണാര്‍ഥം ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ മികച്ച പാര്‍ലമെന്റേറിയനുള്ള ആര്യാടന്‍ പുരസ്‌ക്കാരം നല്‍കുന്നു. പ്രഥമ ആര്യാടന്‍ പുരസ്‌ക്കാരത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2001ല്‍ പറവൂരില്‍ നിന്നും നിയമസഭാംഗമായ വി.ഡി സതീശന്റെ 22 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തന മികവിനാണ് പുരസ്‌ക്കാരം. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ നിയമസഭാ സെക്രട്ടറി പി.ഡി ശാര്‍ങധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് നിയമസഭാ പ്രവര്‍ത്തന മികവ് പരിഗണിച്ച് വി.ഡി […]Read More