എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപക യോഗ്യത പരീക്ഷയായ കേരള എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്) വിജ്ഞാപനം പുറപ്പെടുവിച്ചു. കാറ്റഗറി ഒന്ന് – ലോവർ പ്രൈമറി, കാറ്റഗറി രണ്ട് -അപ്പർ പ്രൈമറി, കാറ്റഗറി മൂന്ന് -ഹൈസ്കൂൾ വിഭാഗം, കാറ്റഗറി നാല് -ഭാഷാ അധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു) യു.പി തലം വരെ, സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ. ഏപ്രിൽ മൂന്ന് മുതൽ 17 വരെ https://ktet.keralagov.in എന്ന വെബ്പോർട്ടൽ […]Read More
സമഗ്ര ശിക്ഷാ കേരളം, കൊല്ലം ജില്ലയിൽ നിപുൺ ഭാരത് മിഷൻ പ്രോഗ്രാമുമായി ബന്ധ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5ന് രാവിലെ 10 മുതൽ എസ്.എസ്.കെ കൊല്ലം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൃത്യസമയത്തു തന്നെ എത്തിച്ചേരണം. യോഗ്യത ഡിഗ്രി, ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവ. അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, […]Read More
വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പയ്യന്നൂർ ഫിഷറീസ് കോളജ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് (കുഫോസ്) കീഴിൽ ആരംഭിച്ച ആദ്യത്തെ കോളജാണ് പയ്യന്നൂരിലേത്. പയ്യന്നൂർ അമ്പലം റോഡിൽ ഒരുക്കിയ വാടക കെട്ടിടത്തിൽ (പഴയ വൃന്ദാവൻ ഓഡിറ്റോറിയം) കോളജിലെ ആദ്യബാച്ച് ക്ലാസുകൾ ഇതിനകം ആരംഭിച്ചു. കോളജിന്റെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ ടെമ്പിൾ […]Read More
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർഥികൾക്ക് ഫുൾ ബ്രൈറ്റ് നെഹ്റു, ഫുൾബ്രൈറ്റ് കലാം, ഇതര ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകളെയും തയാറെടുപ്പുകളെയും സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഏപ്രിൽ മൂന്നിന് കോട്ടയം മഹാത്മ ഗാന്ധി സർവകലാശാല കാമ്പസിൽ ശിൽപശാല സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ സമർഥരായ വിദ്യാർഥികൾക്ക് യു.എസിലെ കോളജുകളിലും യൂണിവേഴ്സിറ്റികളിലും കല, സംസ്കാരം, മ്യൂസിയം, ഇക്കണോമിക്സ്, ജേർണലിസം, പബ്ലിക് ഹെൽത്ത്, ഇന്റർനാഷണൽ റിലേഷൻസ് തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യയിലെയും യുഎസിലെയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചു ബിരുദാനന്തര ബിരുദം ചെയ്യുന്നതിനുള്ള ഫെലോഷിപ്പുകളാണ് യഥാക്രമം ഫുൾബ്രൈറ്റ് നെഹ്രു, ഫുൾബ്രൈറ്റ് […]Read More
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ നമ്മ മെട്രോയുടെ സമയം നീട്ടുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു. ഞായറാഴ്ചയാണ് ബംഗളൂരുവിലെ ആദ്യമത്സരം. ഏപ്രിൽ 10, 15, 17, 23, 26, മേയ് 21 എന്നീ ദിവസങ്ങളിലും ബംഗളൂരുവിൽ ഐ.പി.എൽ മത്സരങ്ങളുണ്ട്. ടെർമിനൽ സ്റ്റേഷനുകളായ ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന് പുലർച്ച ഒന്നിനാകും അവസാന മെട്രോ പുറപ്പെടുക. മജസ്റ്റിക് സ്റ്റേഷനിൽ നിന്ന് പുലർച്ച 1.30നാകും അവസാന മെട്രോ. പുതുതായി […]Read More
ഒമാനില്‍ 300 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചകൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ഈ വര്‍ഷം പൗരത്വം അനുവദിക്കുന്ന വിദേശികളുടെ ആദ്യ ബാച്ചാണിത്. രാജ്യത്തെ നിയമപ്രകാരം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്കാണ് പൗരത്വം അനുവദിക്കുന്നത്. ഒമാനിലോ മറ്റെതെങ്കിലും രാജ്യത്തോ ജനിക്കുന്നവരും അമ്മയോ അച്ഛനോ ഏതെങ്കിലും ഒരാള്‍ ഒമാന്‍ പൗരനുമായയ കുട്ടികള്‍ക്കും, അച്ഛനും അമ്മയും ആരെന്നറിയാതെ ഒമാനില്‍ ജനിച്ച കുട്ടികള്‍ക്കും നിയമപ്രകാരം രാജ്യത്ത് പൗരത്വം ലഭിക്കും. ഇതിന് പുറമെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ മകനോ മകളോ […]Read More
കരിമണ്ണൂരിലെ ഭൂരഹിത-ഭവനരഹിതരായ 42 കുടുംബത്തിന് സ്വന്തമായി അടച്ചുറപ്പുള്ള വീടുകളിൽ ഇനി അന്തിയുറങ്ങാം. പഞ്ചായത്തിലെ വേനപ്പാറയിൽ ഇവർക്ക് ഫ്ലാറ്റ് സമുച്ചയം സജ്ജമായി. പഞ്ചായത്ത് വാങ്ങിയ 2.85 ഏക്കറിലാണ് ലൈഫ് മിഷൻ മുഖേന നാല് നിലകളിലെ ഭവനസമുച്ചയം നിർമിച്ചത്. 44 വീടാണ് ഇവിടെയുള്ളത്. ഭവനരഹിതരായ മുഴുവൻ പേർക്കും വീടെന്ന ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗാമായാണ് ഇത്രയും കുടുംബങ്ങൾക്ക് സ്വപ്നസാഫല്യം. നാലുവർഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയാണ് തറക്കല്ലിട്ടത്. പൂർണമായും ആധുനിക സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് സമുച്ചയ നിർമാണം. ലൈറ്റ് […]Read More
ജനപ്രിയ മെസേജിങ്ങ് പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ് ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് കൂടുതൽ പ്രൈവസി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫോണ്‍ മറ്റൊരാളുടെ കൈയിലാണെങ്കിലും ലോക്ക് ചെയ്ത് സ്വകാര്യ ചാറ്റുകളോ ചിത്രങ്ങളോ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കില്ല.Read More
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ […]Read More
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ ഫുൾടൈം ബാച്ചിലെ പ്രവേശനത്തിനുള്ള അവസാന തിയതി ഏപ്രിൽ 13 വരെ നീട്ടി . കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി,എസ്.റ്റി, ഒ.ഇ.സി, ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും ലഭിക്കുമെന്ന് കിക്മ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290, 9288130094, www.kicma.ac.inRead More