Gulf Jobs

ഒമാനിലെ പ്രമുഖ കമ്പനിയിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്‌സ്, സെയിൽസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്‌പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ […]Read More

India Kerala Politics

അനിൽ ആന്റണി ബിജെപിയിൽ

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ബിജെപിയിൽ അംഗത്വമെടുത്തേക്കുമെന്ന സൂചനകൾക്ക് ഇടയിലാണ് ഇത്. മൂന്ന് മണിക്ക് പ്രധാന നേതാവ് ബിജെപിയിൽ ചേരുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചിരുന്നു. ഇത് അനിൽ ആന്റണിയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അനിൽ ആന്റണിക്ക് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചു. കോൺഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചത്.Read More

Viral news

നൃത്തം ചെയ്തു; എസ് ഐക്ക് സസ്പെൻഷൻ

ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു. ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തതിനാണ് സസ്പെൻഷൻ. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്.Read More

Entertainment

നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം

കരൾ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. നിലവിൽ ബാലയെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കരൾ ദാതാവും ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക. മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ് കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് […]Read More

Business Kerala

വജ്ര സുവര്‍ണ്ണ പുരസ്‌കാരം കല്യാണ്‍ സില്‍ക്സിന്‌

സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ വജ്ര സുവര്‍ണ്ണ പുരസ്‌കാരം കല്യാണ്‍ സില്‍ക്സിന്‌ ലഭിച്ചു. പതിനൊന്ന് മേഖലകളിലെ സ്ഥാപനങ്ങളാണ്‌ എക്സലന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹരായത്‌ ടെക്സ്റ്റൈല്‍ വിഭാഗത്തില്‍ കല്യാണ്‍ സില്‍ക്സ്‌ കണ്ണൂര്‍ ഷോറൂമിനാണ്‌ പുരസ്‌കാരം ലഭിച്ചത്‌. തൊഴില്‍ വകുപ്പ്‌ മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്ന്‌ വജ്ര പുരസ്കാരം കല്യാണ്‍ സില്‍ക്സ്‌ പ്രതിനിധി ശ്രീജിത്‌ കെ.എം. ഏറ്റുവാങ്ങി. സംസ്ഥാനത്ത്‌ മെച്ചപ്പെട്ട തൊഴില്‍ സംസ്കാരം സൃഷ്ടിക്കുന്നതിനോടൊപ്പം മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട്‌ തൊഴില്‍ വകുപ്പ്‌ നടപ്പിലാക്കുന്ന ഗ്രേഡിങ്ങ്‌ പദ്ധതിയുടെ […]Read More

Judiciary

മീഡിയ വൺ വിലക്ക് നീക്കി സുപ്രീംകോടതി

മീഡിയവണിനെതിരെയുള്ള വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിൻ്റെ വിമർശനങ്ങളെ സർക്കാർ വിരുദ്ധമെന്ന് കാണാനാവില്ല. സർക്കാരിനൊപ്പം എപ്പോഴും മാധ്യമങ്ങൾ നിൽക്കണമെന്ന് നിർബന്ധം പിടിക്കരുത്. സത്യം പറയുകയെന്നത് മാധ്യമ ധർമ്മമാണ്. കഠിനമായ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയേക്കണ്ടതും കടമയാണെന്നും കോടതി പറഞ്ഞു.Read More

Entertainment

’19(1)(എ)’ മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക്

നവാഗത സംവിധായിക ഇന്ദു വി എസ് സംവിധാനം ചെയ്‍ത ’19(1)(എ)’ നാല്‍പത്തിയഞ്ചാം മോസ്കോ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദു തന്നെ തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മിച്ചത്. ജനപ്രിയ നായകൻ വിജയ് സേതുപതിയും നിത്യാ മേനനുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. സാമൂഹ്യ-രാഷ്ട്രീയ പ്രസക്തമായ പ്രമേയം സ്ത്രീപക്ഷ കോണിലൂടെ തീവ്രമായും തന്മയത്വത്തോടെയും ആവിഷ്‍കരിച്ച 19(1)(എ) എന്ന ചിത്രം ഇക്കഴിഞ്ഞ ഐഎഫ്എഫ്‍കെയിൽ ഫിപ്രെസ്ക്കി പുരസ്‌കാരം നേടിയിരുന്നു. കേരളത്തിലെ ചെറുതും വലുതുമായ […]Read More

Judiciary Kerala

മധു കേസ് ; പ്രതികളുടെ ശിക്ഷ വിധിച്ചു

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്ക് ഏഴു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ബാക്കിയുള്ള പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം തടവാണ് വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് 7 വർഷ തടവ് വിധിച്ചിരിക്കുന്നത്. മുനീർ ഒഴിച്ച് 13 പേർക്കെതിരെയും നരഹത്യാ കുറ്റം ചുമത്തിയിരുന്നു. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയും […]Read More

Entertainment Politics

കന്നഡ താരങ്ങൾ ബിജെപിയിലേക്ക്

കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തു​ഗുദീപയും ബിജെപിയിലേക്ക്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അ​ഗത്വമെടുക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബം​ഗളൂരുവിലെ ഒരു ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30നാണ് ഇത് നടക്കുക. ഇതോടെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകര്‍ ആയിരിക്കും ഇരുവരും. ഇതിനായി കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പ്രചരണത്തിനായി കര്‍ണാടകത്തില്‍ അങ്ങോളമിങ്ങോളമുള്ള പരിപാടികളില്‍ […]Read More

Business

സ്വർണ്ണ വില റെക്കോർഡിലേക്ക്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില കൂടി. പവന് ഒറ്റയടിക്ക് 760 രൂപ കൂടി 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. പവന് 44,240 രൂപക്കാണ് വിപണനം നടന്നത്. 5530 രൂപയായിരുന്നു ഗ്രാമിന്. ഇതായിരുന്നു നിലവിലെ റെക്കോഡ് വില. മാർച്ച് 18നാണ് സ്വർണം ആദ്യമായി ഈ വില തൊട്ടത്. ഈ റെക്കോർഡ് തകർത്ത് കൊണ്ടാണ് സ്വർണ്ണ വിലയിൽ വൻ […]Read More