ഡ്രൈവറില്ലാ ടാക്സികൾ ഈവർഷം അവസാനത്തോടെ ജുമൈറ മേഖലയിൽ ഓടിത്തുടങ്ങും. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതിന് അവസാനഘട്ട ഒരുക്കങ്ങൾ തുടങ്ങിയതായി കഴിഞ്ഞദിവസം അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈവർഷം തന്നെ ഓടിത്തുടങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ടാക്സി നിരക്ക് കൃത്യപ്പെടുത്തിയിട്ടില്ലെങ്കിലും ലിമോ ടാക്സികളിലേതിന് സമാനമാകാനാണ് സാധ്യതയെന്നും അദ്ദേഹം വെളിപ്പെടുത്തി. സാധാരണ ടാക്സികളെക്കാൾ 30 ശതമാനം കൂടുതലാണ് ലിമോ ടാക്സികൾക്ക് നിരക്ക് ഈടാക്കാറുള്ളത്. മൂന്നു യാത്രക്കാർക്കാണ് ഡ്രൈവറില്ലാ […]Read More
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ബുധനാഴ്ച സ്വർണവില. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇതോടെ പവന്റെ വില 45000 ത്തിന് താഴെയെത്തി. ഇന്ന് വീണ്ടും 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ്.Read More
ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യ ദിനം. ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു. തിരക്കേറിയ ജീവിതശൈലി കാരണം നമ്മൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. സന്തോഷകരമായ ജീവിതത്തിനായി അവരുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ശാരീരികവും […]Read More
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സമ്മേളനമായ ‘വെബ് സമ്മിറ്റി’ന് ഖത്തർ ആതിഥേയത്വമൊരുക്കും. അടുത്തവർഷം മാർച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സാങ്കേതിക വിദഗ്ധരും ശാസ്ത്രകാരന്മാരും രാഷ്ട്ര നേതാക്കളുമെല്ലാം പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്. അറബ്, വടക്കൻ ആഫ്രിക്ക മേഖലയിൽ തന്നെ ആദ്യമായാണ് ‘വെബ് സമ്മിറ്റ്’ എത്തുന്നത്. ഖത്തർ വിവര സാങ്കേതികമന്ത്രാലയമാണ് സമ്മേളന ആതിഥേയത്വം പ്രഖ്യാപിച്ചത്. വരുംകാല ലോകത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര പ്രമുഖരുടെ ഒത്തുചേരലായിരിക്കും സമ്മേളനം. ആയിരക്കണക്കിന് നിക്ഷേപകർ, സംരംഭകർ എന്നിവരും ‘വെബ് സമ്മിറ്റി’ൽ പ്രതിനിധികളായി പങ്കെടുക്കും. യൂറോപ്, […]Read More
ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൽ ചിത്രവസന്തം തീര്‍ത്ത് 72 കലാകാരന്‍മാര്‍. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടി സ്വന്തമാക്കിയത്. ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ […]Read More
ഇന്ന് ദുഃഖവെള്ളി. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.Read More
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള [പ്രിലിംസ് കം മെയിൻസ് 2023-24] പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ https://kscsa.org എന്ന വെബ്സൈറ്റിൽ ഏപ്രിൽ 3 […]Read More
മകൻ അനിൽ ആന്‍റണി ബി.ജെ.പിയിൽ ചേർന്നത് വളരെ വേദനിപ്പിച്ചെന്നും തെറ്റായ തീരുമാനമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. അവസാനശ്വാസം വരെ ബി.ജെ.പിക്കും ആർ.എസ്.എസിനെതിരെയും പോരാടും. മകനും മുൻ പ്രഫഷനൽ കോൺഗ്രസ് നേതാവുമായ അനിൽ ആന്‍റണി ബി.ജെ.പിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണീരണിഞ്ഞാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. കൂറ് ഗാന്ധി കുടുംബത്തോടാണ്. 82 വയസ്സായി. ഇനി ജീവിതം എത്രകാലം ഉണ്ടാകും എന്നറിയില്ല. എത്രയായാലും അവസാനം ശ്വാസംവരെ താൻ […]Read More
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2022-23 വർഷം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി ക്ലാസ് ഈ മാസം പത്തിന് ആരംഭിക്കും. വിദ്യാർഥികൾ അതാതു കോളേജുകളിൽ അന്നേ ദിവസം രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്.Read More
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്‌കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ […]Read More