സി.പി.ഐ, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. ആം ആദ്മി പാർട്ടിക്ക് പുതുതായി ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിച്ചത്. നിലവിൽ ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള പാർട്ടിയാണ് ‘ആപ്’. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷനൽ പീപ്പ്ൾസ് പാർട്ടി (എൻ.പി.പി), ‘ആപ്’ എന്നിവയാണ് […]Read More
തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവർണർ ആർ.എൻ.രവി ബിൽ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിലിന്ന് ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവൻ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ്, മാസങ്ങളായി അംഗീകാരം നൽകാതെ വച്ചിരുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചത്. ഓൺലൈൻ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളിൽ പണം നഷ്ടമാകുന്ന ചെറുപ്പക്കാർ ജീവനൊടുക്കുന്നത് തമിഴ്നാട്ടിൽ പതിവായതോടെയാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് കഴിഞ്ഞ വർഷം സെപ്റ്റംബർ […]Read More
കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ 15 അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്. പ്രധാനമന്ത്രി സമർപ്പിച്ച പട്ടികക്ക് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അംഗീകാരം നൽകി. എം.പിമാരുമായുള്ള അഭിപ്രായഭിന്നതകളും മന്ത്രിമാർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനുമിടെ ഈവർഷം ഫെബ്രുവരി 23നാണ് സർക്കാർ രാജി സമർപ്പിച്ചത്. തുടർന്ന് താൽക്കാലിക ചുമതലയിൽ തുടരാൻ മന്ത്രിസഭയോട് അമീർ ആവശ്യപ്പെട്ടിരുന്നു. […]Read More
റമദാനായാൽ രാത്രിയെ പകലാക്കി മാറ്റുകയാണ് പ്രവാസലോകത്തിന്റെ ശീലം. തെരുവുകളും പാർക്കുകളും മാളുകളും ആഘോഷവേദികളും തുടങ്ങി എല്ലായിടവും രാത്രികളിൽ സജീവമാകും. ഇവക്കുപുറമെ, പ്രദർശനങ്ങളും ഗാലറികളും ഗിഫ്റ്റ് ഷോപ്പുകളുമായി റമദാനിൽ കൂടുതൽ ആകർഷകമായിരിക്കുകയാണ് ഖത്തറിലെ മ്യൂസിയങ്ങൾ. ഖത്തർ മ്യൂസിയംസിന് കീഴിലെ നിരവധി മ്യൂസിയങ്ങൾ റമദാനിൽ അർധരാത്രി വരെ സജീവമാണ്. ശനി മുതൽ വ്യാഴം വരെയുളള സമയങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും രാത്രി എട്ടുമുതൽ 12 വരെയും വെള്ളിയാഴ്ച രാത്രി എട്ടുമുതൽ 12 വരെയുമാണ് മ്യൂസിയങ്ങളുടെ പ്രവർത്തന സമയം. […]Read More
സൗദി സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവർ അടുത്ത മേയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) പുറപ്പെടും. സൗദി സ്പേസ് അതോറിറ്റി, ആക്സിയം സ്പേസ്, അമേരിക്കൻ സ്പേസ് ഏജൻസി (നാസ), സ്പേസ് എക്സ് കമ്പനി എന്നിവ അമേരിക്കയിലെ ഹൂസ്റ്റണിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് യാത്രയുടെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചത്. സൗദി സഞ്ചാരികളുൾപ്പെടെ ‘എ.എക്സ് 2 ബഹിരാകാശദൗത്യ സംഘ’ത്തിൽ നാലുപേരാണുള്ളത്. ബഹിരാകാശ സഞ്ചാരിയാകുന്ന ആദ്യ സൗദി വനിതയാണ് റയാന ബർനാവി. സഹചാരിയായ സൗദി പൗരൻ അലി അൽഖർനിയെയും കൂടാതെ […]Read More
ഒളിച്ചോടിയ ഖലിസ്ഥാൻ വാദി അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപ്പൽപ്രീത് സിങ്ങിനെ പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് ടീം അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജലന്തറിൽ പൊലീസ് വല ഭേദിച്ച് രക്ഷപ്പെട്ട ശേഷം അമൃത് പാലും പപ്പലും ഒരുമിച്ച് തന്നെയായിരുന്നു. ഹോഷിയാർപുരിൽ എത്തിയ ശേഷം രക്ഷപ്പെടാനായി ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെയും സംയുക്ത പരിശോധനയിലാണ് പപ്പൽ പ്രീത് പടിയിലായത്. പെലീസ് സ്റ്റേഷൻ ആക്രമിച്ച് വാരിസ് പഞ്ചാബ് ദെ […]Read More
നവകേരളം കര്‍മ്മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പകര്‍ച്ചവ്യാധികള്‍, വര്‍ദ്ധിച്ചു വരുന്ന രോഗാതുരത, അതിവേഗം വര്‍ദ്ധിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങി പുതിയ കാലഘട്ടത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ഓരോ പൗരന്റെയും പങ്കാളിത്തം വളരെ […]Read More
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ച മത്സരം കാണാനെത്തിയപ്പോഴാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരിൽ കാണാനും സംസാരിക്കാനും ഷാരൂഖ് സമയം ചെലവഴിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മീർ ഫൗണ്ടേഷൻ ഷാരൂഖ് തന്റെ പരേതനായ പിതാവിന്റെ പേരിൽ നടത്തുന്നതാണ്. നിരവധി പേരുടെ ശസ്ത്രക്രിയ ചെലവ് മീർ ഫൗണ്ടേഷൻ വഹിക്കുന്നുണ്ട്. പ്രിയപ്പെട്ട താരം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കാണാൻ സമയം […]Read More
വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന വിഭവമാണ് ഗ്രീൻ പൂരി അഥവാ പാലക് ചീര പൂരി. പാലക് അടങ്ങിയിട്ടുള്ളതിനാൽ വളരെയധികരം ആരോഗ്യകരമാണ് ഈ പൂരി. പാലക് ചീരയുടെ 91 ശതമാനവും വെള്ളമാണ്. ഇതിൽ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. പാലക് ചീരയിൽ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. പാലക് ചീരയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, മഗ്നീഷ്യം, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വേണ്ട ചേരുവകൾ… […]Read More
വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയിൽ അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും. […]Read More